മൊഴി ചൊല്ലിയെന്ന് അറിയുന്നത് കോടതിയില്‍വെച്ച്, കോഴിക്കോട് ഒടുവില്‍ യുവതി ചെയ്തത്

കോഴിക്കോട്: നാദാപുരത്ത് തലാഖ് സമരം തുടങ്ങിയ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. മുത്തലാഖ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഫാത്തിമ ജുവൈരിയയാണ് ഭര്‍ത്താവ് സമീറിനെതിരെ പരാതി നല്‍കിയത്.

തന്നെയും മക്കളെയും ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്ന് ചെലവ് ആവശ്യപ്പെട്ട് ജുവൈരിയ കോടതിയെ സമീപിച്ചു. കോടതിയില്‍ നല്‍കിയ മറുപടിയില്‍ ജുവൈരിയയെ മൊഴി ചൊല്ലിയതിനാല്‍ ചെലവിന് നല്‍കാന്‍ കഴിയില്ലെന്നാണ് സമീര്‍ അറിയിച്ചത്.

Loading...

അപ്പോഴാണ് മൊഴി ചെല്ലിയ വിവരം ജുവൈരിയ അറിയുന്നത്. എതിര്‍പ്പുകള്‍ അവഗണിച്ച് വേറെ വിവാഹം കഴിച്ച സമീര്‍ ഗള്‍ഫിലേക്ക് കടന്നു. തുടര്‍ന്നാണ് ജുവൈരിയ രണ്ട് മക്കളുമൊത്ത് സമീറിന്റെ വീടിനു മുന്നില്‍ സമരം ആരംഭിച്ചത്.