കശ്മീർ ജയിലിൽ നിന്ന് ആദ്യവിളി എത്തിയത് കേരളത്തിലേക്ക്… അത് ഇങ്ങനെ..

Inmates rest at a workshop, where mannequins are produced by prisoners working for the Giotto cooperative, at a state maximum security jail in Padova, December 17, 2007. Picture taken December 17, 2007. REUTERS/Dario Pignatelli (ITALY) BEST QUALITY AVAILABLE

ജമ്മു: കശ്മീരിലെ ജയിലുകളിൽ ആദ്യമായി തടവുകാർക്ക് ഫോൺ സൗകര്യം ഏർപ്പെടുത്തിയതോടെ ആദ്യ വിളി കേരളത്തിലേക്ക്. നാലുവർഷത്തിനുശേഷം ജമ്മുവിലെ അംഭല്ല ജയിലിൽനിന്ന് ജതൻ കേരളത്തിലേക്കുവിളിച്ചു. മറുതലയ്ക്കൽ ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോൾ വിട്ടുപിരിഞ്ഞ മകളും.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജമ്മുകശ്മീർ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ ഫോൺ സംവിധാനം ഉദ്ഘാടനം ചെയ്തു.

Loading...

നാട്ടിലെ സ്വർണവ്യാപാരസ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജതൻ ജമ്മുവിൽ അറസ്റ്റിലായത്. ജയിലിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയപ്പോൾ ആദ്യമായി നാട്ടിലേക്കു വിളിക്കാൻ അവസരം ലഭിച്ചത് ജതനാണ്.

കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകൾക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജതൻ പറഞ്ഞു.