തൃശൂര്‍. ഓണ്‍ലൈനിലൂടെ ബൈക്ക് വാങ്ങുവാനെത്തി ബൈക്കുമായി കടന്ന് കളഞ്ഞ കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സനാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് ബൈക്ക് മോഷണം നടക്കുന്നത്.
ചേര്‍പ്പ് അമ്മാടം സ്വദേശിയുടെ ബൈക്കുമായിട്ടാണ് പ്രതി കടന്ന് കളഞ്ഞത്. ഓണ്‍ലൈനിലൂടെ ബൈക്ക് വാങ്ങുന്നതിനായി എത്തി വലി പറയുകയും തുടര്‍ന്ന് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരില്‍ ബൈക്കുമായി കടന്ന് കളയുകയായിരുന്നു. വിഷ്ണു നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ സ്വന്തം വീട്ടില്‍ വരാറില്ല.
Loading...
ബൈക്ക് മോഷണത്തിന് ശേഷം ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും മൂവാറ്റുപുഴയില്‍ താമസിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ മൂവാറ്റുപുഴ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.