കിടപ്പുമുറിയില്‍ ക്യാമറയെന്ന് ഭാര്യ; ഭര്‍ത്താവിന്റെ വിശദീകരണം കേട്ട് അന്തംവിട്ട് വനിതാ കമ്മീഷന്‍ !

Loading...

ദാമ്പത്യ ജീവിതത്തില്‍ പല തരത്തിലുള്ള പരാതികള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃപുരയില്‍നിന്നും ഒരു യുവതി. വെസ്റ്റ് തൃപുരയിലുള്ള സധുടില്ല ഗ്രാമത്തില്‍നിന്നുമുള്ള രത്‌ന പൊദ്ദാര്‍ എന്ന യുവതിയാണ് വാനിതാ കമ്മീഷന് പരാതി നല്‍കിയത്.

സംഭവത്തില്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി വനിതാ കമ്മീഷന്‍ വിശദീകരനം തേടി. ഭര്‍ത്താവിന്റെ വിശദീകരനം കേട്ടാണ് കമ്മീഷന്‍ അമ്ബരന്ന് പോയത്. സ്വയ സുരക്ഷക്ക് വേണ്ടിയാണ് കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് എന്നായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ രണ്ട് കിടക്കയിലണ് കിടക്കുന്നത് എന്നും താന്‍ കിടക്കുന്ന ഭാഗത്തേക്കാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് എന്നു ഭര്‍ത്താവ് വനിതാ കമ്മീഷനു മുന്നില്‍ വിശദീകരണം നല്‍കി.

Loading...

വീട്ടിലേക്ക് കയറുന്ന ഇടത്തില്‍തുടങ്ങി ഇടനാഴിയിലും കിടപ്പുമുറികളിലും അടക്കും എല്ലായിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് എന്നും ഇത് നിരീക്ഷിക്കുന്ന മോണിറ്റര്‍ ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് വനിത കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.