എൻഐഎ പരിശോധനയ്ക്കിടെ മുങ്ങിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബെംഗളൂരുവിൽ പിടിയിൽ

ബംഗളൂരു. കര്‍ണാടകയില്‍ നിരോധിത വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റില്‍. അസം സ്വദേശി ആമിര്‍ ഹംസയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് അസം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയപ്പോള്‍ ആമിര്‍ ഒളിവില്‍ പോയതാണ്. തുടര്‍ന്ന് ഇയാള്‍ക്കായി എന്‍ഐഎ അന്വേഷണം ശക്തമാക്കിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

ഇതിന് പിന്നാലെ ഇയാള്‍ ബംഗളൂരുവില്‍ ഉള്ളതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അസം പോലീസ് ബംഗളൂരുവില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ത്രിപുരയുല്‍ നിന്നുമ ബംഗളൂരുവിലെത്തിയ കുടുംബത്തോടൊപ്പം വ്യാജ പേരിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം ഇയാളെ കോടതിയില് ഹാജരാക്കി. വിശദമായ അന്വേഷണത്തിന് ശേഷം ആമിറിനെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും.

Loading...