നിരോധിച്ച 2000 രൂപനോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം

പിൻവലിച്ച 2000 രൂപനോട്ടുകൾ ഇന്ന് മുതൽ ബാങ്കിൽ നിന്ന് മാറ്റിയെടുക്കാം. ഫോം നൽകാതെ 20,000/- രൂപവരെ മാറ്റാവുന്നതാണ്. ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്.

‘ക്ലീൻ നോട്ട്’ നയം യാഥാർത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. നിലവിൽ ജനങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരും. ഇന്നുമുതൽ ജനങ്ങൾക്ക് ബാങ്കിലെത്തി പണം മാറ്റാവുന്നതാണ്.

Loading...

2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ മാത്രം ബാങ്കിൽ കൊടുത്ത് മാറാവുന്നതാണ്.