National Top Stories

നയതന്ത്ര പോര് മുറുകുന്നു: കാനഡയിലേക്കുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കി; കാനഡയിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ചു

റിയാദ്: സൗദി-കാനഡ നയതന്ത്ര പോര് മുറുകുകയാണ്. പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന തിനിടയില്‍ കഴിഞ്ഞ ദിവസം കാനഡയിലുള്ള പൗരന്മാരെ സൗദി തിരിച്ചുവിളിക്കുകയും സംയുക്ത വ്യാപാര സമിതി അംഗങ്ങളുടെ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തതിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ കാനഡയിലേക്കുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ (സൗദിയ) മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവും സൗദി എടുത്തിരിക്കുകയാണ്. തിങ്കള്‍ മുതല്‍ ടൊറൊന്റോയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തും. ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. ടിക്കറ്റ് റദ്ദാക്കുന്നവരില്‍നിന്നു ഫീസ് ഈടാക്കില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.

നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ കാനഡ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി-കാനഡ പ്രശ്‌നം തുടങ്ങിയത് അതിനു പിന്നാലെ കനഡ അംബാസിഡറെ സൗദി പുറത്താക്കി. കാനഡയിലെ സൗദി അംബാസിഡറേയും തിരിച്ചു വിളിച്ചിരുന്നു. പ്രോസിക്യൂഷന് കീഴിലുള്ള വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര നിയമം ലംഘിച്ച് കാനഡ ഇടപെട്ടുവെന്നാണ് സൗദി പറയുന്നത്.

എന്നാല്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പിറകോട്ടില്ലെന്നും സൗദിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്നും കാനഡ വ്യക്തമാക്കി. നിലവിലെ നിലപാടില്‍ മാറ്റമില്ലെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. കാനഡയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു. കാനഡയുമായി സഹകരിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും സൗദി നിര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥര്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് മേഖലയില്‍ യുഎഇ, ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ സൗദിക്കൊപ്പമുണ്ട്

Related posts

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ് മാത്രമായിരിക്കണം പ്രവേശനത്തിനുള്ള മാനദണ്ഡം. സുപ്രീംകോടതി.

subeditor

കന്യാസ്ത്രീ മോശക്കാരി ,അവരുടെ സ്വാഭാവം വ്യക്തമായി അറിയാമെന്ന് പിസി ജോര്‍ജ്

എനിക്ക് എന്റെ പപ്പയേ കാണണം; ആഗ്രഹം നടക്കില്ലെന്ന് അറിയാം- ജഗതിയുടെ മകൾ ശ്രീലക്ഷ്മി

subeditor

“ലാട്ടന്‍ “എന്നെ അമ്മയെന്നു വിളിക്കുന്നു ,മമ്മൂക്ക കാരണവരാണ് ബഹുമാനത്തോടു കൂടിയ അകലംപാലിക്കുന്നു;സിനിമ മേഘലയിലെ സൗഹൃദത്തെക്കുറിച്ച് ശ്വേതമേനോന്‍

കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ അന്വേഷണമില്ല; യുവതി തീകൊളുത്തി ജീവനൊടുക്കി

sub editor

ഡല്‍ഹിയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം !

സായി:കുട്ടികൾ മുതിർന്ന താരങ്ങളുടെ കാമഭ്രാന്തിനിരയായി; തുഴക്കടിച്ചു, മദ്യം പകർന്നു- ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്.

subeditor

മഹാരാഷ്ട്രയിൽ അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥി

subeditor12

ജേക്കബ് തോമസിനെ മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി

ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി

ഫലൂജ ഭൂമിയിലെ നരകം! ലോകത്തിലേ ഏറ്റവും വലിയ തടവറ; 20000 കുട്ടികൾ അടക്കം അരലക്ഷംപേർ ഐ.എസ് തടങ്കലിൽ

subeditor

അടുക്കരുത് ചാരമാക്കുമെന്ന് അമേരിക്കൻ പടകപ്പിനോട് ഉത്തരകൊറിയ

വടക്കന്‍ വലിയ നേതാവല്ല… തള്ളിപ്പറഞ്ഞ് രാഹുല്‍… തൃശൂര്‍ സീറ്റിനു വേണ്ടി പിന്നാലെ നടന്ന ശല്യമെന്ന് മുല്ലപ്പള്ളി

subeditor5

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; സുഹൃത്തിനെ വെട്ടിനുറിക്കി ക്ലോസറ്റില്‍ തള്ളി

subeditor5

നോമ്പുതുറ ഭക്ഷണത്തിൽ വിഷം വയ്ച്ച് 45 ഐ.എസ് ഭീകരരെ കൊന്നു.

subeditor

വാഹന രജിസ്ട്രേഷന്‍‌ സ്ഥിരതാമസക്കാര്‍ക്ക് മാത്രം , കര്‍ശന നടപടികളുമായി കിരണ്‍ ബേദി

കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍

subeditor10

ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവെപ്പ്; വെടിവെപ്പ് ഉണ്ടായത് പുലര്‍ച്ചെ മൂന്നരമണിക്ക്; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

subeditor