കാനഡയിലേ സ്കൂളിൽ ബൈബിൾ വാക്യങ്ങൾ പുസ്തകത്തിൽ നിരോധിച്ചു

ഒട്ടാവ: കാനഡയിലെ അല്‍ബെര്‍ട്ടായിലുള്ള കോണര്‍സ്റ്റോണ്‍ ക്രിസ്റ്റ്യന്‍ അക്കാദമി സ്കൂളില്‍ ബൈബിള്‍ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കി. ബാറ്റില്‍ റിവര്‍ സ്കൂള്‍ ഡിവിഷന്‍ (ബി‌ആര്‍‌എസ്‌ഡി) ചെയര്‍മാനായ ലോറി സ്കോറിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ ചെറുപുസ്തകത്തില്‍ ചില ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തിരുന്നു. ഇത് മനുഷ്യാവകാശപരമായ നിയമങ്ങള്‍ക്ക് യോജിക്കുന്നതല്ല എന്നാണ് ബി‌ആര്‍‌എസ്‌ഡി കമ്മീഷന്റെ നിലപാട്. ആളുകളുടെ ലൈംഗീക ഇഷ്ടാനിഷ്ടങ്ങളെ ഹനിക്കുന്ന രീതിയിലുള്ള അധ്യാപനം ശരിയായ കാര്യമല്ലായെന്ന് ലോറി സ്കോര്‍ പറഞ്ഞു. അതേസമയം ബൈബിള്‍ വാക്യങ്ങളെ സ്കൂള്‍ ഡിവിഷന്‍ കമ്മീഷന്‍ സെന്‍സര്‍ ചെയ്യുമോ എന്ന ആശങ്ക കോര്‍ണര്‍സ്റ്റോണ്‍ അക്കാദമിയുടെ ചെയര്‍വുമണായ ഡിയന്നാ മാര്‍ഗേല്‍ പ്രകടിപ്പിച്ചു.

Loading...

 

അതേ സമയം കോര്‍ണര്‍സ്റ്റോണ്‍ സ്കൂളധികൃതര്‍ നിയമോപദേശത്തിനായി ജസ്റ്റിസ് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഫ്രീഡവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ വിശ്വാസങ്ങളും, തത്വങ്ങളും അനുസരിച്ചു ഏത് സ്കൂളില്‍ വേണമെങ്കിലും കുട്ടികളെ വിടുവാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് ഉണ്ടെന്നും അതിനാല്‍ കോര്‍ണര്‍സ്റ്റോണിനു തങ്ങളുടെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പഠിപ്പിക്കുവാനുള്ള അവകാശം ഉണ്ടെന്നും സമിതിയുടെ പ്രസിഡന്റായ ജോണ്‍ കാര്‍പ്പി പറഞ്ഞു.