പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ചവറ: തെരഞ്ഞെടുപ്പിനായി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പ്രചരണത്തിന് ഇടെ സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി പന്മന വടക്കം തല നെല്ലിപറമ്പില്‍ വീട്ടില്‍ വിശ്വനാഥനാണ് മരിച്ചത്. 60 വയസ്സായിരുന്നു.

ഇന്നലെ രാവിലെ കൊല്ലശേരി മുക്കില്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പം വോട്ട് തേടുന്നതിന് ഇടയിലാണ് വിശ്വനാഥന്‍ കുഴഞ്ഞു വീണത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ച കഴിഞ്ഞതോടെ മരണം സംഭവിച്ചു. ഭാര്യ , സീത ദേവി, മക്കള്‍, വിപിന്‍കുമാര്‍, വിജി, വിനു കുമാര്‍.

Loading...