Connect with us

National

ജയിപ്പിച്ച് വിട്ടാല്‍ പകുതി വിലയ്ക്ക് മദ്യം, മുസ്ലീംങ്ങള്‍ക്ക് സൗജന്യമായി ആട്, ഈ പ്രകടന പത്രിക ഞെട്ടിക്കും

Published

on

ന്യൂഡല്‍ഹി : വിജയിച്ച് അധികാരത്തിലേറിയാല്‍ എന്തെല്ലാം നടപ്പില്‍ വരുത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ര്ടീയ പാര്‍ട്ടികള്‍ പ്രകടന പത്രികകള്‍ പുറത്തിറക്കാറുണ്ട്. വിജയിച്ചു കഴിഞ്ഞാല്‍ ഇതില്‍ ഭൂരിഭാഗവും നടപ്പിലാക്കാറില്ലെങ്കിലും വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും പത്രികയില്‍ ഉണ്ടാകുക.

അത്തരത്തില്‍ നെറ്റി ചുളിപ്പിക്കുന്ന ഒരു പ്രകടന പത്രികയാണ് ദില്ലിയില്‍ സഞ്ജി വിരാസത് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളുടെ കണ്ണ് മഞ്ഞളിക്കുന്ന ഇവരുടെ പ്രഖ്യാപനങ്ങള്‍ക്ക് ഏഴയലത്ത് വരില്ല മറ്റു രാഷ്ര്ടീയ പാര്‍ട്ടികളുടെയൊന്നും പ്രഖ്യാപനങ്ങളെന്ന് ഉറപ്പാണ്.

എന്താണെന്നല്ലേ…, പകുതി വിലയ്ക്ക് മദ്യം, ഈദിന് എല്ലാ മുസ്ലീം കുടുംബങ്ങള്‍ക്കും ആട് തുടങ്ങി അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. ഇത് കൂടാതെ, പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ അതല്ലെങ്കില്‍ ബസില്‍ സൗജന്യ യാത്ര, കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 50,000 രൂപ സര്‍ക്കാര്‍ പാരിതോഷികം, പെണ്‍കുട്ടികളുടെ വിവാഹത്തിന് 2,50,000രൂപ സഹായം, തൊഴില്‍ രഹിതര്‍ക്ക് മാസം തോറും 10,000 രൂപയുടെ സഹായം, പ്രായമായവര്‍ക്കും വിധവകള്‍ക്കും അംഗപരിമിതര്‍ക്കും 5000 പെന്‍ഷന്‍, തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍. ഒപ്പം പ്രൈവറ്റ് ആശുപത്രിയിലെ ചികിത്സയ്ക്ക് പത്തു ലക്ഷം രൂപ വരെ സഹായവും ലഭിക്കുമെന്നും വാഗ്ദാനമുണ്ട്.

Continue Reading

National

ബി​ജെ​പി എം​പി​ക്കു​നേ​രെ ചെ​രു​പ്പേ​റ്: സം​ഭ​വം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ

Published

on

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി എം​പി ജി.​വി.​എ​ല്‍ ന​ര​സിം​ഹ ​റാ​വു​വി​ന്‍റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചെ​രു​പ്പേ​റ്. ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ചെ​രു​പ്പെ​റി​ഞ്ഞ​യാളെ ബിജെപി പ്ര​വ​ര്‍​ത്ത​ക​ര്‍ പിന്നീട് ബ​ല​മാ​യി പി​ടി​ച്ച്‌ പു​റ​ത്താ​ക്കി. അ​തേ​സ​മ​യം, ത​നി​ക്കു​നേ​രെ ഷൂ ​എ​റി​ഞ്ഞ​തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് ന​ര​സിം​ഹ റാ​വു പ്രതികരിച്ചു.

Continue Reading

National

സ്വന്തം അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 16കാരി, പീഡനം തുടങ്ങിയത് പ്രതി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ

Published

on

തെലുങ്കാന: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് 16കാരി മകള്‍. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. 45 വയസുള്ള പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതോടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

മാതാപിതാക്കള്‍ വിവാഹമോചിതരായതിനാല്‍ വര്‍ഷങ്ങളായി കുട്ടി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ സമയങ്ങളില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയ്ക്ക് അരികില്‍ എത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ ഐപിസി 376(റേപ്പ്), പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

Continue Reading

National

പ്രമുഖ സീരിയൽ നടിമാർ വാഹനാപകടത്തിൽ മരിച്ചു

Published

on

ഹൈ​ദ​രാ​ബാ​ദ്: പ്രശസ്ത തെ​ലു​ങ്ക് ടി​വി താ​ര​ങ്ങ​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഭാ​ര്‍​ഗ​വി (20), അ​നു​ഷ റെ​ഡ്ഡി (21) എ​ന്നി​വ​രാ​ണ് തെ​ല​ങ്കാ​ന​യി​ലെ വിക്കരാ​ബാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഭാ​ര്‍​ഗ​വി സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യും അ​നു​ജ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ന​ന്ത​ഗി​രി​യി​ലെ സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ര്‍ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും പ​രി​ക്കേ​റ്റു.

Continue Reading

Trending