അതിജിവിതയ്ക്ക് പിന്തുണ; ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോർ വുമൺ‌ കൂട്ടായ്മ

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് ഫോർ വുമണിന്റെ കൂട്ടായ്മ. ഏകദിന ഉപവാസ സമരമാണ് ജസ്റ്റിസ് ഫോർ വുമൺ നടത്തിയത്. എറണാകുളം വഞ്ചി സ്‌ക്വയറിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഉപവാസത്തിലും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യം അറിയിച്ചു. ‘അതിജീവിതയ്‌ക്കൊപ്പം’ എന്ന പേരിൽ നടത്തിയ പ്രതിഷേധത്തിൽ തൃക്കാക്കരയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാർഢ്യമറിയിച്ച് പങ്കെടുത്തു.

കേസിലെ തുടരന്വേഷണം നടക്കുന്നതിനിടയിലും, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ വിവാദങ്ങൾ പുകയുന്നതിനിടയിലുമായിരുന്നു എറണാകുളത്തെ കൂട്ടായ്മ. അതിജീവിതയുടെ കണ്ണുനീരിൽ പിടി തോമസിന് ഒരു അച്ഛന്റെ വേദനയായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

Loading...