നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിൽ പാഞ്ഞുകയറി

അബുദാബി : നിയന്ത്രണം വിട്ട കാർ ഇടിച്ച് കട തകർന്നു . ഇന്നലെ വൈകുന്നേരം ഏഴിന് അബുദാബി ഇലക്ട്ര റോഡിൽ എൽഡൊറാഡൊ സിനിമ ശാലക്ക് പിറകിൽ പ്രവർത്തിക്കുന്ന അബുദാബി ഫ്ലവർ മില്ലി ലേക്കാണ് ലാൻഡ്‌ക്രുയിസർ വാഹനം ഇടിച്ച് കയറിയത് . പാർകിങ്ങിൽ നിർത്തിയ വാഹനം പിറകോട്ട് പോകുമ്പോഴാണ് നിയന്ത്രണം വിട്ട് മുന്നിലെ സ്ഥാപനത്തിലേക്ക് ഇടിച്ച് കയറിയത് . ഇടിയുടെ ആഘധത്തിൽ കടയുടെ മുൻവശം പൂർണമായും തകർന്നു . സാധാരണ വൈകുന്നേരം സമയങ്ങളിൽ ഫ്ലവർ മില്ലിൽ നല്ല തിരക്ക്           അനുഭവപെടാറൂണ്ടെങ്കിലും ഇന്നലെ തിരക്കില്ലാതിരുന്നത് വൻ അപകടം ഒഴിവയതായി കടയിലെ ജീവനക്കാർ വ്യക്തമാക്കി . അപകടത്തിൽ ആരിക്കും പരിക്കേറ്റില്ല .