ഛത്തീസ്​ഗഡിൽ ദുർ​ഗ പൂജയ്ക്കിടെ കാർ ഇടിച്ചു കയറി; ഒരു മരണം

ഛത്തീസ്ഗഡിൽ ദുർഗ പൂജക്കിടെ ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം.16 പേർക്കാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ ജഷപൂരിലാണ് ഞെട്ടിപ്പിക്കുന്ന അപകടം ഉണ്ടായത്. അതിവേഗത്തിൽ വന്ന കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറുന്നതും. ആളുകളെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹൃദയഭേദകമായ സംഭവമെന്നും, കുറ്റക്കാരെ അറസ്റ്റ് ചെയ്‌തെന്നും, ആരെയും രക്ഷിക്കില്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പ്രതികരിച്ചു. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമേന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു.