കാര്‍ മറിഞ്ഞ് പുഴയില്‍ വീണ യുവതി ഒഴുകിയെത്തിയത് ആശുപത്രിക്ക് പിന്നില്‍

ഇടുക്കി. രാത്രി താഴ്ചയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നീട് കാറില്‍ നിന്നും പുറത്തിറങ്ങിയ യുവതി പുഴയില്‍ വിണ് ചെന്ന് കയറിയത് ആസുപത്രിയില്‍. ഇടുക്കി ചെറുതോണിക്ക് സമീപം മരിയാപുരത്തായിരുന്നു അപകടം നടന്നത്. ചെറുതോണി സ്വദേശി അനു മഹേശ്വരനാണ് അപകടത്തില്‍ പെട്ടത്.

എതിര്‍ദിശയില്‍ അമിത വേഗത്തിലെത്തിയ കാറില്‍ ഇടിക്കാതെ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അനുവിന്റെ കാര്‍ 70 മീറ്ററോളം താഴ്ചയിലേക്ക് പതിച്ചത്. പിന്നീട് കാറില്‍ നിന്നും പുറത്തിറങ്ങിയ അനു പുഴയില്‍ വീണ് 100 മീറ്ററോളം ഒഴുകിപോകുകയായിരുന്നു.

Loading...

ശക്തമായ ഒഴുക്കില്‍ തോട്ടിലെ പുല്ലില്‍ പിടിച്ച് കരയിലേക്ക് കയറിയ അനു ചെന്നത് മരിയാപുരം പിഎച്ച്‌സിയുടെ പിന്നിലാണ്. തങ്കമമിയില്‍ നിന്നും ചെറുതോണിയിലേ വീട്ടിലേക്ക് വ്യാഴാഴ്ച രാത്രി പോകുന്ന വഴിയാണ് അനുവിന് അപകടം സംഭവിച്ചത്.