റിയാദ്: സൌദിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന പാലക്കാട് വെട്ടം നാരായണന്‍പടിയിലെ പുന്നശേരി രവി (45) മരിച്ചു. ഒരു മാസം മുന്‍പു ജോലിസ്‌ഥ ലത്തേക്കു പോകുമ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടു ദിവസം മുന്‍പാണ് മരണം. മൃതദേഹം ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിക്കും. സംസ്‌കാരം ഏഴുമണിക്കു വീട്ടുവളപ്പില്‍. പുന്നശേരി കുമാരന്‍– കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മക്കള്‍: പ്രസീന (ഹോമിയോ വിദ്യാര്‍ഥിനി, കോയമ്പത്തൂര്‍), ജിദ്ദു (പ്ലസ് ടു വിദ്യാര്‍ഥി). സ ഹോദരങ്ങള്‍: സുന്ദരന്‍, ഹരിദാസന്‍, ചന്ദ്രന്‍, വാസു, ദേവു.