പുല്‍വാമയില്‍ ബോംബ് ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ത്ത് സുരക്ഷ സേന

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തി നടത്താനിരുന്ന ആക്രമണമാണ് സുരക്ഷ സേന പൊളിച്ചത്. സേന വാഹനം തടഞ്ഞ് നിര്‍ത്തി. ഈ സമയം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്‌പോയിന്റില്‍ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ ബാരിക്കേടുകള്‍ തകര്‍ത്ത് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷ സേന വെടിയുതിര്‍ത്തു. തുടര്‍ന്ന് ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഐജി വിജയ് കുമാറാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Loading...

20 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. സംസ്ഥാനത്ത് ബോംബാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി സുരക്ഷേ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും അര്‍ധ സൈന്യവും സംയുക്തമായി വ്യാപകമായി തെരച്ചില്‍ ശക്തമാക്കുകയായിരുന്നന്നും അദ്ദേഹം പറഞ്ഞു.