തൃശൂർ: ട്രക്കറുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. മലപ്പുറം താനാളൂരിൽ നിന്നുള്ളവർ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.എടമുട്ടത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
അപകടം നടന്ന ഉടനെ കാറിന്റെ മുൻവശത്ത് തീപിടിക്കുകയായിരുന്നു. കാറിലും ട്രക്കിലുമുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിക അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Loading...