കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി: കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം: കനത്ത മഴയിൽ കാണാതായ കാർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ കൊച്ചി വിമാനത്താവളത്തിലെ ടാക്സി കാർ ഡ്രൈവർ ജസ്റ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അങ്കമാലി മഞ്ഞപ്ര സ്വദേശിയാണ് മരിച്ച ജസ്റ്റിൻ. കോട്ടയം പാലമുറിയിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മീനച്ചിലാറിന്റെ കൈവഴിയിൽനിന്നു കുത്തൊഴുക്കുണ്ടാകുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരനുമായി കോട്ടയത്ത് എത്തിയതായിരുന്നു ജസ്റ്റിൻ. യാത്രക്കാരനെ വീട്ടിലാക്കി മടങ്ങി വരുന്ന വഴിയാണ് വെള്ളൂർ തോട്ടിനടുത്ത് വച്ച് കാർ വെള്ളപ്പാച്ചിലിൽ കുടുങ്ങി ഒഴുകി പോയത്. 30 അടിയോളം താഴ്ചയുള്ള താഴ്ചയുള്ള ഭാഗത്തേക്കാണ് കാർ ഒഴുകി പോയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.‌

Loading...

ഇന്ന് രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിന് ഒടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസ്റ്റിൻ്റെ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്.