നടിയെ യൂബര്‍ കാറില്‍ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തി, ഡ്രൈവറിന് കിട്ടിയത് മുട്ടൻപണി

പ്രമുഖ നടിയെ യൂബര്‍ കാറില്‍ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച കൊല്‍ക്കത്തയില്‍ വച്ചാണ് സംഭവം ഉണ്ടായത്. ബംഗാളി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സ്വാസ്തിക ദത്ത സംഭവം ഫേസ്ബുക്ക് പോസ്റ്റായി പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡ്രൈവറുടെ ഫോട്ടോ സഹിതമായിരുന്നു നടിയുടെ പോസ്റ്റ്.സ്വസ്തിക പറയുന്നതിങ്ങനെ.

രാവിലെ പതിവുപോലെ വീട്ടില്‍ നിന്ന് സ്റ്റുഡിയോയിലേക്കു പേകാനായിരുന്നു സ്വസ്തികയുടെ പദ്ധതി. ആപ്പിലൂടെ ഒരു ടാക്‌സിയും ബുക്ക് ചെയ്തു. പക്ഷേ യാത്രയുടെ പാതിവഴിയില്‍ ജനമധ്യത്തില്‍വച്ച് ടാക്‌സിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കപ്പെടുകയായിരുന്നു. ഒപ്പം അസഭ്യവും അപമാനവും കേട്ടാലറയ്ക്കുന്ന വാക്കുകളും.

ഡ്രൈവറുടെ പേരും വാഹനത്തിന്റെ നമ്പര്‍ പ്‌ളേറ്റിന്റെ ചിത്രവും സഹിതമുള്ള കാര്യങ്ങളുള്‍പ്പെടുത്തിയാണ് നടി തന്റെ ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്. കാറില്‍നിന്നിറങ്ങാന്‍ സ്വസ്തിക വിസമ്മതിച്ചപ്പോള്‍ ഡ്രൈവര്‍ അയാള്‍ക്കു പരിചിതമായ പ്രദേശത്തേക്കു കാര്‍ തിരിച്ചുവിട്ടു. ‘ഒരു പ്രകോപനവുമില്ലാതെ എന്നെ അസഭ്യം പറയാനും തുടങ്ങി. അയാള്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി.

അകത്തുതന്നെയിരുന്ന എന്നെ വലിച്ചിറക്കാന്‍ ശ്രമവും തുടങ്ങി. ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിക്കാനും അടുത്തുള്ള അയാളുടെ കൂട്ടാളികളെ വിളിച്ചുകൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും എനിക്കു സ്റ്റുഡിയോയില്‍ എത്താനുള്ള സമയം ആയിരുന്നു. ഒരു യൂണിറ്റ് മുഴവന്‍ എനിക്കുവേണ്ടികാത്തിരിക്കുകയാണ്. വേഗം തന്നെ ഞാന്‍ സ്റ്റുഡിയോയിലേക്ക് ഓടി’- സ്വസ്തിക പറഞ്ഞു