ഇന്നത്തെ കാലത്ത്, മൊബൈൽ ഫോൺ വരുത്തുന്ന അപകടങ്ങൾ അതിഭീകരമായിരിക്കുന്നു. കാറിലായാലും ബൈക്കിലായാലും ഫോൺ ഉപയോഗിക്കുന്നവർ അപകടം ക്ഷണിക്കുകയാണ്. വാഹനം ഓടിക്കുമ്പോൾ വരുത്തുന്ന ചില ചെറിയ വീഴ്ചകൾ വലിയ അപകടങ്ങളിലേക്ക് നമ്മെ നയിക്കും. ഒരോ ആളുകളും വാഹനം ഓടിക്കുന്നത് ഓരോ രീതിയിലാണ്. ചിലർ പരുക്കൻ ഡ്രൈവിങ്ങിന്റെ ആളുകളാണെങ്കിൽ മാന്യമായി വാഹനം ഓടിക്കുന്നവരായിരിക്കും ചിലർ.

വാഹനം ഓടിക്കുമ്പോൾ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം, ഒരു കാര്യവും മുൻ കൂട്ടി കാണാനാവില്ല, എന്നാൽ പല അപകടസാധ്യതകളും മുൻ കൂട്ടി കണ്ട് അതിനനുസരിച്ച് വാഹനം ഓടിച്ചാൽ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാം. വാഹനം ഓടിക്കുമ്പോൾ എല്ലാവരും ചെയ്യുന്ന, എന്നാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം.

Loading...

car-gear-lever

കൈകൾക്കു വിശ്രമം ഗിയർ ലിവറിൽ!

ഉപയോഗിക്കുമ്പോഴല്ലാതെ ഗിയർ ലിവറിൽ കൈവെച്ച് വാഹനമോടിക്കുന്നത് കൈകൾക്ക് ആയാസം നൽകുമെങ്കിലും അപകടകരമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ രണ്ടു തരം അപകടമാണുണ്ടാവുക. ഒന്നാമതായി സ്റ്റിയറിങ്ങിലെ നിയന്ത്രണം കുറയുന്നു. രണ്ടാമതായി ഗിയർ ലിവറുകൾക്ക് തേയ്മാനം സംഭവിക്കാനും ഇടയുണ്ട്.

കാർ ഗിയറിൽ നിർത്തുന്നത്

ട്രാഫിക് സിഗ്‌നലുകളിൽ ക്ലച്ച് അമർത്തി ഫസ്റ്റ് ഗിയറിൽ വാഹനം നിർത്തുന്നവരാണ് അധികവും. എളുപ്പത്തിൽ വാഹനമെടുത്തു പോകാൻ ഇതു സഹായിക്കുമെന്നതു ശരിയാണ്. പക്ഷേ ഇതോടൊപ്പം അപകടസാധ്യതയും കൂടുതലാണ്. അറിയാതെ പോലും ക്ലച്ചിൽ നിന്നു കാലെടുത്താൽ അപകടമുണ്ടാകാമെന്നോർക്കുക. വാഹനം നിർത്തിയാൽ ന്യൂട്രൽ തിരഞ്ഞെടുത്ത് ഹാൻഡ് ബ്രേക്ക് വലിയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത ഒഴിവാക്കാനാകും.

car-break

ഹാഫ് ക്ലച്ച് ഉപയോഗിക്കുക

കയറ്റം കയറുമ്പോൾ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഫീച്ചർ ഇല്ലെങ്കിൽ ക്ലച്ചുപയോഗിച്ചു കാർ പിന്നോട്ടുരുളാതെ നിയന്ത്രിക്കാനാകും. ഡ്രൈവിങ്ങിൽ ദീർഘകാല പരിചയസമ്പത്തുള്ളവർക്കു മാത്രമേ ഇതു സാധിക്കു. ചെറിയൊരു കൈയബദ്ധം അപകടം ക്ഷണിച്ചു വരുത്തിയേക്കാം. അതേ സമയം ക്ലച്ചിൽ വാഹനം സ്ഥിരമായി നിർത്തുന്നത് വാഹനത്തിനു കേടുപാടുകൾ വരുത്തും. അതിനാൽ കയറ്റങ്ങളിൽ വാഹനം നിയന്ത്രിക്കുന്നതിന് ഹാൻഡ് ബ്രേക്ക് പകരമായി ഉപയോഗിക്കുന്നത് അപകടസാധ്യതയും വാഹനത്തിനുണ്ടാകാവുന്ന കേടുപാടുകളും കുറയ്ക്കും.

hand-brake

കൂടുതൽ കരുത്ത് ആവശ്യമുള്ളപ്പോൾ ഗിയർ താഴ്ത്തുക

മികച്ച ഇന്ധനക്ഷമതയും വേഗതയും ലഭിക്കുന്നത് വാഹനം ടോപ് ഗിയറിൽ ഓടിക്കുമ്പോഴാണ്. ടോപ് ഗിയറിൽ എൻജിൻ അധികമായി ചൂടാകുന്നില്ലെന്നതും ശരിയാണ്. എന്നിരുന്നാലും എപ്പോഴും ടോപ് ഗിയർ ഉപയോഗിക്കാനാവില്ല അല്ലെങ്കിൽ ഉപയോഗിക്കുന്നത് നന്നല്ല. കുറഞ്ഞ ആർപിഎമ്മിലും മികച്ച ടോർക്ക് നൽകുന്നവയാണ് പ്രത്യേകിച്ചും ഡീസൽ എൻജിനുകൾ. ഡൗൺ ഗിയറുകളിൽ ആക്‌സിലറേറ്ററിൽ അധികം കാലമർത്താതെ വാഹനം സുരക്ഷിതമായി ഓടിക്കാനാകും. അധികമായി കാലമർത്തുന്നതും പെട്ടെന്ന് ഗിയർ മാറ്റുന്നതും വാഹനത്തിന് ഗുണം ചെയ്യില്ലെന്നു ചുരുക്കം.

gear

ക്ലച്ച് പെഡലിൽ കാൽ വെയ്ക്കരുത്

ക്ലച്ചിൽ കാൽ വച്ച് വാഹനമോടിക്കുന്നവർ കുറവല്ല. അനാവശ്യമായി ക്ലച്ച് പെഡലിൽ കാൽ വയ്ക്കുന്നത് ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് അറിയാതെ ക്ലച്ചമർത്തുന്നതിനു കാരണമായേക്കാം. ഇത് ക്ലച്ചിനും ക്ലച്ച് ത്രോഔട്ട് ബെയറിങ്ങിനും തേയ്മാനം വരുത്തിയേക്കാം.

seat-belt

സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം

സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്, മുൻനിരയാത്രക്കാർ പ്രത്യേക സുരക്ഷാ സംവിധാനം ഉപയോഗിക്കണം. ഇരുചക്രവാഹങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റും, നാലും അതിനു മേൽ ചക്രങ്ങളുള്ള വാഹനങ്ങൾ ഓടിക്കുന്നവരും മുൻ നിരയാത്രക്കാരും സീറ്റ് ബെൽറ്റും ധരിച്ചിരിക്കണം.

കാർ അപകടത്തിൽ പെട്ടാൽ ഉള്ളിലുള്ളവരെ ഒരു പരിധി വരെ സീറ്റ് ബെൽറ്റ് രക്ഷിക്കും. പക്ഷെ ബെൽറ്റ് ഇട്ടാൽ മാത്രമേ ഇത് സാധിക്കു. ഡ്രൈവർ മാത്രം ബെൽറ്റ് ഇട്ടാൽ ഫൈൻ അടിക്കുകയില്ല എന്ന് ഒരു ഗുണം മാത്രം. ബാക്കി ഉള്ളവർ ബെൽറ്റ് ഇടാതെ തെറിച്ചു പോയി കൂടുതൽ കേടുപാടുകളും മരണവും സംഭവിക്കുന്നു.അപകടത്തിൽ മരിക്കാതിരിക്കാൻ വേണ്ടി ബെൽറ്റ് ഇടുക അല്ലാതെ ഫൈൻ കിട്ടാതിരിക്കാൻ വേണ്ടി ഡ്രൈവർ മാത്രം ബെൽറ്റ് ഇടുന്ന ഒരു ‘വിഡ്ഢി വണ്ടി’ ആകാതിരിക്കുക. ബെൽറ്റ് ഇടാത്തവരെ കണ്ടാൽ അവരെ ബെൽറ്റ് ഇടാൻ നിര്ബന്ധിക്കുക. കാറിനുള്ളിൽ ഒരാള് ബെൽറ്റ് ഇടാതെ ഇരുന്നാൽ മതി അയാൾ തെറിച്ചു വന്നു നിങ്ങളുടെ തലയിലോ മറ്റൊ ഇടിച്ച് നിങ്ങള്ക്ക് മരണം സംഭവിക്കാൻ.

car-phone

വാഹനം ഓടിക്കുമ്പോൾ ഉറക്കം വരുന്നെന്നു തോന്നിയാൽ

വാഹനം ഓടിക്കുമ്പോൾ ചിലപ്പോൾ ഉറക്കം/ക്ഷീണം വരും, അപ്പോൾ വാഹനം നിർത്താനുള്ള സ്ഥലം നോക്കി നിർത്തി, 10 മിനിറ്റ് വണ്ടി നിർത്തി വിശ്രമിക്കുക. ഒരു ചൂട് ചായ കുടിക്കുക. പിന്നെ ക്ഷീണം മാറ്റി/ഉറക്കം പോയി ഉന്മേഷത്തോടെ  യാത്ര തുടരുക.