ചെക്ക് ഡാമില്‍നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം

തൃശ്ശൂര്‍: തൃശൂര്‍ തിരുവില്വാമല എഴുന്നള്ളത്ത് കടവില്‍ കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊണ്ടാറ സ്വദേശി ഇടിഞ്ഞിക്കുഴിയില്‍ ജോണിയെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. കാര്‍ പുഴയില്‍ തങ്ങിനില്‍ക്കുകയാണ്. ജലനിരപ്പ് ഉയരുകയും ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കാറ് പുഴയിലേക്ക് പതിച്ചത്.

ബാങ്ക് ജീവനക്കാരനായ ജോണി കാറുമായി ചെക്ക് ഡാമിന് മുകളിലൂടെ പോകുമ്പോള്‍ ജലനിരപ്പ് ഉയർന്നതോടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ജോണിയെ കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

Loading...

വെള്ളത്തിന്റെ ഒഴുക്ക് ഉയർന്നതോടെ ചെക്ക് ഡാമിന് മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു. നിസ്സാര പരിക്കേറ്റ ജോണിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.