ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി, സ്ത്രീ ഓടിച്ച കാറിന് സംഭവിച്ചത്, വൈറലായി വീഡിയോ

ബ്രേക്ക് ചവിട്ടേണ്ടതിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി, സ്ത്രീ ഓടിച്ച കാറിന് സംഭവിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ന്യൂ ജേഴ്‌സിയില്‍ സംഭവിച്ചതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. കാര്‍ വാഷ് ചെയ്തതിനു ശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാര്‍ ഹാക്കന്‍സാക് നദിയിലേക്കാണ് മറിഞ്ഞത്. ഡ്രൈവര്‍ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ കൊടുത്തതാണ് അപകട കാരണമെന്നാണ് കരുതുന്നത്. 64 കാരിയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ ഇവര്‍ക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Loading...

വീഡിയോ കാണാം;