ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചു പോയി മരണം; രണ്ട് മൃതദേഹവും തിരിച്ചറിഞ്ഞു

തൊടുപുഴ: ഓടിക്കൊണഅടിരുന്ന കാർ വെള്ളത്തിൽ ഒലിച്ചുപോയി മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖിൽ ഉണ്ണികൃഷ്ണൻ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയൻ (28) എന്നിവരാണ് മരണപ്പെട്ടത്. അറങ്കുളം മുന്നുങ്കവയൽ പാലത്തിൽ നിന്നും കാർ വെള്ളത്തിൽ വീണ് ഒലിച്ചുപോയാണ് അപകടം നടന്നത്. കൂത്താട്ടുകുളം ആയുർവേദ ആശുപത്രിയിൽ ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.

വാഗമൺ ഭാഗത്ത് നിന്നും കാഞ്ഞാർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാർ മലവെള്ളപാച്ചിലിൽ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭീത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിൻറെ ശക്തിയിൽ സുരക്ഷ ഭിത്തി തകർത്ത് ഒലിച്ചുപോവുകയുമായിരിന്നുവെന്നാണ് കണ്ടുനിന്ന മറ്റു യാത്രക്കാരും നാട്ടുകാരും പറയുന്നത്.കാർ ഏതാണ്ട് 500 മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി. ഫയർ ആന്റ് റെസ്ക്യൂ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നിഖിലിൻറെയും, നിമിയുടെയും മൃതദേഹം കണ്ടെത്തിയത്.

Loading...