കൊച്ചി: മരണം പോലും മുന്നിൽ കണ്ട് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കർദിനാളുമായ മാർ ആലഞ്ചേരി കിടക്കുന്നു. ആരാണ് അദ്ദേഹത്തേ ഈ നിലയിൽ ആക്കിയത്. സഭയുടെ വിമർശകരോ, സാത്താന്മാരോ, എതിരാളികളോ ആരുമല്ല. വൈദീകരും, ചില മെത്രാന്മാരും ആണ്. കർദിനാൾ ആലഞ്ചേരിയേ ഭൂമി കച്ചവടത്തിൽ കുടുക്കി ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി ഒരു വിഭാഗം വൈദീകർ. കർദിനാൾ സഭയുടെ സ്വത്തു വിറ്റെന്ന് ഒരു വിഭാഗവും ചതിച്ചെന്ന് മറു വിഭാഗവും. എന്തായാലും ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദീകർ ഘൊരാവോ ചെയ്തപ്പോൾ പിതാവ് ഹൃദയാഘാതത്താൽ കുഴഞ്ഞു വീണു. 3 ദിവസം ഹൃദയാഘാതം ഉണ്ടായത് കത്തോലിക്കാ സഭ മറയ്ച്ചുവയ്ച്ചു. കർദിനാളിനേ കൊണ്ട് രാജിവപ്പിക്കാൻ കോടികൾ ഒഴുക്കി വൈദീകരേയും മറ്റ് ബിഷപ്പുമാരേയും വിലക്കെടുത്താണ് ചിലരുടെ നീക്കം. കർദിനാളിനെ കുടുക്കിയത് സഭയിലേ സ്ത്തു വാങ്ങലും വില്പനയുമാണ്. ഇതിൽ വൻ കുഭകോണവും അഴിമതിയും നടന്നുവത്രേ. ഇതിനു പരിഹാരം ഹാർട്ട് അറ്റാക്കിൽ പോലും ഒഴുങ്ങില്ലെന്നും രാജി മാത്രമായിരിക്കും വഴി എന്നും എതിർ ചേരി പറയുന്നു.
കർദിനാൾ മാർ ആലഞ്ചേരിയുടെ ജീവൻ അപകടത്തിലാക്കിയത് സഭയിലേ വൈദീകർ..രാജിക്കായി മുറവിളി. സഭയുടെ വസ്തു കച്ചവടത്ത്തിൽ കർദിനാൾ ശരിക്കും കുരുക്കിലാവുകയായിരുന്നു. തങ്ങളോടു ആലോചിക്കാതെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ സ്വന്തം ഇഷ്ട പ്രകാരം ഈ വസ്തു സ്വന്തമാക്കി എന്ന വ്യാജം ആരോപിച്ച് വൈദികർ അദ്ദേഹത്തിനെതിരേ രംഗത്തുവന്നത്. മാത്രമല്ല ഇടപാടിൽ കർദിനാൾ അഴിമതി നടത്തി എന്നും രാജിവയ്ച്ച് പുറത്തു പോയില്ലേൽ വിവരം പത്രങ്ങൾക്ക് കൊടുത്ത് അപമാനിക്കുമെന്നും പറഞ്ഞ് പിതാവിനേ ഘൊരാവോ ചെയ്തു.
യുദ്ധം നയിക്കാൻ ബിഷപ്പും രംഗത്ത്
ആലഞ്ചേരിക്കെതിരേ വത്തിക്കാനിൽ പരാതി അയച്ചിരുന്നു. അതിലും അന്വേഷണം നടക്കുന്നത് അറിഞ്ഞ് കർദിനാൾ അസ്വസ്ഥനായി. സഭയിലേ ട്ട ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിൽ ആണ് ഈ നീക്കങ്ങൾ നടന്നത് അത്രേ. സീറോ മലബാർ സഭയിൽ മുമ്പ് സഭാ തവന്മാരുടെ മരണങ്ങളുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിട്ടുണ്ട്. ചില മരണങ്ങൾ ദുരൂഹമെന്നും കൊലപാതകമെന്നുവരെ ആരോപണവും വിവാദവും ഉയർന്നിരുന്നു. മുന്‍ സഭാ തലവനായ മാര്‍ വര്‍ക്കി വിതയത്തിൽ പിതാവും ഈ ലോബിയുടെ സമ്മര്‍ദ്ദത്തിലും ഭീഷണിയിലും ചങ്ക് പൊട്ടിയാണ് മരിച്ചു വീണത്. ഇപ്പോള്‍ ഇതാ പൂര്‍ണ ആരോഗ്യവാനായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലെഞ്ചേരിയും ആശുപത്രിയിൽ ആയിരിക്കുന്നു., ഈ വിഷയത്തില്‍ മനം നൊന്തു ആരോടും സംസാരിക്കാതെ , സെക്രട്ടറി അച്ചനെ പോലും മുറിയില്‍ കയറ്റാതെ മൗനമായി പ്രാർത്ഥിക്കുകയാണ് നമ്മുടെ വലിയ ഇടയന്‍.
പ്രവാസി രൂപതകളിൽ കുമിയുന്ന കോടികളിൽ കണ്ണ്!
പരിശുദ്ധ കുര്‍ബാനയുടെ പേരില്‍ ഉള്ള തര്‍ക്കങ്ങള്‍ മാറി സഭാ സിനഡ് തീരുമാനിച്ചത് പോലെ 50:50 കുര്‍ബാന പുതുതായി വന്ന എല്ലാ പ്രവാസി രൂപതകളിലും അടക്കം ഔദ്യോഗികമായി നിലവിൽ വന്നു. പ്രവാസി രൂപതകളിൽ നിന്നും കോടി കണക്കിന് രൂപയുടെ വരുമാനം ഉണ്ടാകുന്നത് സമീപകാലത്ത് പലരിലും കൊതി ഉണ്ടാക്കി. പ്രവാസികൾക്കിടയിലേക്ക് യൂറോപ്പിലും, അമേരിക്കയിലും ഒക്കെ പോകുന്നതിനു അനുമതിക്ക് പോലും വൻ തുകകൾ നല്കണം അത്രേ. വിദേശത്തുനിന്നും വരുന്ന വൻ തുകയുടെ ഒഴുക്ക് സഭയിൽ പലർക്കും നേതൃത്വത്തിൽ വരാൻ താല്പര്യം ഉണർത്തി. ഇതാനായി ആലഞ്ചേരിയേ ചതിച്ച് കുടുക്കാൻ നോക്കി എന്നും പറയുന്നു.
ദൈവ വിശ്വാസം ഇല്ലാത്ത ഈ വൈദികരും , മാര്‍ കുര്യാക്കോസ് ഭരണി കുളങ്ങരക്കും എതിരേയാണ് വൻ വിമർശനം ഉയരുന്നത്. വത്തിക്കാനിലെ ഒരു കര്‍ദ്ദിനാള്‍ വഴി മാർപാപ്പാക്കു വ്യാജ വിവരങ്ങള്‍ കൈമാറുകയാണത്രേ. ഭരണി കുളങ്ങരക്കോ അദ്ദേഹം നിർദേശിക്കുന്നവർക്കോ കർദിനാൾ ആകണം. ഇതാണ് ഇപ്പോഴത്തേ നടപടികളുടെ ചുരുക്കം. ദൈവ വിശ്വാസം പോലുമില്ലാത്ത സഭയിൽ ഭിന്നത വിതക്കുന്ന എറണാകുളം ലോബിയിലെ ഈ വൈദികരുടെ ചതിയെ പൊതുജന സമക്ഷം തുറന്നു കാട്ടി ഇവർക്ക് എതിരെ നമുക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്ത ഇവരെ നിലക്ക് നിർത്തി, നമ്മുടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ജീവന്‍ രക്ഷികുക എന്നത് നമ്മുടെ കടമയാണെന്നും വൻ പ്രചരണം നടക്കുന്നു
.
അത്യാസന്ന നിലയിലായ കർദിനാളിന്റെ ജീവനായി മുറവിളി
ബ്ളാക്ക്മെയിലിലും, വ്യാജ പരാതിയിലും മാനസീകമായി തകർന്നപ്പോഴാണ് വൈദീകർ ഘൊരാവോ ചെയ്തത്. ഇതോടെ കർദിനാൾ കുഴഞ്ഞു വീഴുകയായിരുന്നു. അത്യാസന്ന നിലയിൽ കിടക്കുന്ന കർദിനാളിന് എന്തേലും സംഭവിച്ചാൽ പലരേയും ബാക്കി വയ്ക്കില്ലെന്ന് വരെ പ്രചരണം ഇറങ്ങി കഴിഞ്ഞു