ഭൂമി കുംഭകോണം, കർദിനാൾ പക്ഷം വീണു, അധികാരങ്ങൾ എല്ലാം എടുത്തുമാറ്റി, വത്തിക്കാൻ പണി തുടങ്ങി

കൊച്ചി: ഇനി പാവ കർദിനാൾ..അധികാരമെല്ലാം ഭൂമി കുംഭകോണം പുറത്തു കൊണ്ടുവന്ന് പോരാടിയ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്‌. ഏറെ കാലം കൂടി സഭയിൽ തിന്മക്കെതിരേ പോരാടിയവർക്ക് ലഭിച്ച് ഇത്തിരി നീതി…രാജിവയ്ച്ചില്ലെങ്കിലും കർദിനാൾക്ക് വത്തിക്കാന്റെ കനത്ത പ്രഹരം. ചുമതലകളിൽ നിന്നും ഒഴിയുകയോ രാജി സമർപ്പിക്കുകയോ വേണം എന്ന ശക്തമായ അന്ത്യശാസനത്തിൽ കർദിനാൾ പക്ഷം ശരിക്കും വീണു. കസേര മതി എന്നും അധികാരം ഒന്നും വേണ്ടെന്നും തീരുമാനിച്ചു. എല്ലാ ചുമതലകളിൽ നിന്നും കർദിനാൾ ഒഴിവായി. .പ്രവാസി ശബ്ദം കത്തോലിക്കാ സഭയിലേ നവോഥാനത്തിനും തെറ്റു തിരുത്തലിന്റേയും പക്ഷത്താണ്‌. നാളെ പള്ളികളിൽ വായിക്കാൻ പോകുന്ന ഇടയ ലേഖനം പ്രവാസി ശബ്ദത്തിനു ലഭിച്ചതും സഭയുമായുള്ള ശരിയായ ബന്ധം സൂചിപ്പിക്കുന്നു. ഇടയ ലേഖനം പൂർണ്ണ രൂപത്തിൽ വായിക്കാം./പ്രകാശൻ പുതിയേരി/ എക്സ്ക്ളൂസീവ് റിപോർട്ട്/പ്രവാസി ശബ്ദം

Loading...
കൊച്ചി: വിവാദ ഭൂമി ഇടപാടുകളിൽപ്പെട്ട സീറോ മലബാർ സഭാധ്യക്ഷൻ മാർ ആലഞ്ചേരിയെ കാഴ്ച്ചക്കാരനാക്കി സഭാ നേതൃത്വം. നാളെ സഭയിൽ വായിക്കാനായി പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനത്തിലാണ് ആലഞ്ചേരി ഇനി കാഴ്ച്ചക്കാരനായിക്കുമെന്ന് വ്യക്തമാക്കുന്നത്. ആലഞ്ചേരിക്കെതിരെ ഭൂമി വിവാദം ഉയർത്തിക്കൊണ്ടു വരുന്നതിൽ ചരടു വലി നടത്തിയ സഹായ മെത്രാൻ സെബാസ്റ്റ്യൻ ഇടയന്ത്രത്തിനാണ് ഇനി സഭയുടെ എല്ലാ ചുമതലകളുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. എന്നാൽ ഇടവക ജനങ്ങൾക്കും വൈദികർക്കും സംശയം തോന്നാതിരിക്കാൻ ആലഞ്ചേരിയുടെയും എടയന്ത്രത്തിന്‍റെയും ബിഷപ് തോമസ് പുത്തൻവീട്ടിലിന്‍റെയും പേരിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. സഭാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ആലഞ്ചേരിക്ക് സമയമില്ലാത്തതിനാൽ എടയന്ത്രത്തിനെ കാര്യങ്ങൾ ഏൽപ്പിക്കുകയാണെന്നാണ് വിശദീകരണം. എന്നാൽ ഭൂമി വിവാദത്തിൽപെട്ട ആലഞ്ചേരിയെ സഭാ ചുമതലയിൽ നിന്നും ഒഴിവാക്കി നിർത്താൻ വത്തിക്കാനിൽ നിന്നു വന്ന നിർദേശത്തെ തുടർന്നാണ് അടിയന്തിര തീരുമാനങ്ങളെന്നാണ് സഭയ്ക്കുള്ളിൽ നിന്നും പുറത്തു വരുന്ന വിവരം.
ആലഞ്ചേരിയുടെ ഇടപാടുകളും കോടികളുടെ അഴിമതിയും എടയന്ത്രത്ത് ഉൾപ്പെട്ട സംഘമാണ് വത്തിക്കാന്‍റെ ശ്രദ്ധയിൽപെടുത്തിയത്. സഭയിൽ നിന്നും ഭീമ ഹർജി വരെ തയാറാക്കുകയും ചെയ്തിരുന്നു. ഇതെ തുടർന്നാണ് അടിയന്തിരമായി ആലഞ്ചേരിയെ ചുമതയിൽ നിന്നും നീക്കാൻ വത്തിക്കാൻ തീരുമാനിച്ചത്.
ഇതോടെ ആലഞ്ചേരിക്കെതിരെ സഭയ്ക്കുള്ളിൽ അന്വേഷണം വരുമെന്ന് ഉറപ്പായി. ഭൂമി ഇടപാടിലെ കള്ളക്കളികൾ പുറത്തു വന്നാൽ ആലഞ്ചേരിയെ സ്ഥാനത്തു നിന്നും നീക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് സഭാ നേതൃത്വം കടക്കുമെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. ഇങ്ങനെ വന്നാൽ എടയന്ത്രത്തിനെ സഭാ നേതൃത്വത്തിലേക്ക് ഉയർത്തിക്കാണിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനിടെ എടയന്ത്രത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ വത്തിക്കാന്‍റെ ശ്രദ്ധയിൽപെടുത്താൻ ആലഞ്ചേരി പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ടത്രേ.
ഇന്നു സഭകളിൽ ഇടയ ലേഖനം വായിക്കുന്നതോടെ ആലഞ്ചേരി സഭയുടെ ഔദ്യോഗിക അധ്യക്ഷ സ്ഥാനത്തു നിന്നും പരോക്ഷമായി
അപ്രത്യക്ഷമാകും
.
പ്രത്യക്ഷത്തിൽ ആലഞ്ചേരി സ്ഥാനത്തു തുടരുമെങ്കിലും അധികാരം കൈയാളുന്നത് എടയന്ത്രത്തായിരിക്കും. അതേസമയം ഇടയലേഖനം മുടക്കാൻ ആലഞ്ചേരി പക്ഷം വത്തിക്കാനെ സ്വാധീനിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നും റിപ്പോർട്ടുണ്ട്.