എറണാകുളം: സിനഡു കൂടി ഒതുക്കി തീർത്ത ഭൂമി ഇടപാട് വിശ്വാസികൾ ആളി കത്തിക്കുന്നു. എറണാകുളം- അങ്കമാലി രൂപതികളിലേ വിശ്വാസികൾ ചേർന്ന് ഭൂമി കുംഭകോണം അന്വേഷിക്കാനും പ്രതികരിക്കാനും സംഘടന ഉണ്ടാക്കി. രൂപതകളിലേ പള്ളികളിൽ ലഘു ലേഖകൾ വിതരണം ചെയ്തു. കർദിനാളും സംഘവും നടത്തിയത് വൻ അഴിമതിയാണെന്നും സഭയേ കടത്തിൽ മുക്കി തകർക്കുകയാണെന്നും ആരോപിക്കുന്നു. എറണാകുളം- അങ്കമാലി രൂപതയിലേ പള്ളികളിൽ ലഘു ലേഖാ വിതരണം നടത്തി.
ഇതോടെ സിനഡിൽ ഒതുക്കിയ കള്ളപണ ഇടപാടും ഭൂമി അഴിമതിയും വിശ്വാസ സമൂഹം ഏറ്റുടുക്കുകയാണ്. ആഭ്യന്തര സംഘർഷ്ഗം സഭയുടെ ഉന്നതങ്ങളിൽ നിന്നും പുകഞ്ഞു നീറി പള്ളികളിലേക്ക് ഇറങ്ങി. വർഷങ്ങൾ എടുത്താലും കഴുകി കളയാൻ പറ്റാത്ത രീതിയിലാണ് വിവാദങ്ങൾ എന്ന് ഒരു വിഭാഗം വൈദീകരും സമ്മതിക്കുന്നു. ആർകിഡയോക്സിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിറൻസി എന്നാണ് വിശ്വാസികൾ ഉണ്ടാക്കിയ സംഘടനയുടെ പേർ.മാർ ആലഞ്ചേരിയും രണ്ട് വൈദികരും ചേർന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ആർകിഡയോക്സിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിറൻസി പുറത്തുവിട്ട ലഘുലേഖയിൽ പറയുന്നു.
സഭയെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത് മാർ ആലഞ്ചേരിയുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. നേരത്തെ, സഭ വേണ്ടെന്ന് വെച്ച മെഡിക്കൽ കോളജ് വാങ്ങാൻ ബാങ്ക് വായ്പ എടുത്ത് ഭൂമിയിടപാട് നടത്തിയതാണ് ഇപ്പോഴുള്ള കടത്തിന് കാരണമായത്.ഈ കടം വീട്ടാൻ മറ്റൊരു ഭൂമി വാങ്ങിയത് കത്തോലിക്ക സമിതിയോ വൈദികരോ അറിയാതെ ആണ്. ഇടപാടിനെ കുറിച്ച് അന്വേഷിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. കള്ളത്തരങ്ങൾ കണ്ടെത്തിയിട്ടും നടപടിയില്ലെന്നും ലഘുലേഖയിൽ ആരോപിക്കുന്നു.
100 കോടിയോളം വരുന്ന എറണാകുളം രൂപതയുടെ കടം വീട്ടാൻ കൊച്ചിയിലേ കണ്ണായ 3 ഏക്കർ പരമ്പരാഗത ഭൂ സ്വത്താണ് വിറ്റത്. 36 ആധാരങ്ങൾ കർദിനാൾ പണം പൂർണ്ണമായി ലഭിക്കാതെ ഒപ്പിട്ട് നല്കി. ഇതിൽ 9 കോടിയാണ് ലഭിച്ച പണം. ഇടപാട് നടന്നത് 100 കോടിയോളം രൂപയ്ക്കും. 27 കോടി രൂപ സഭയുമായുള്ള എഗ്രിമെന്റിൽ കാണിച്ചു. ആധാരത്തിൽ 9 കോടിയും. അതായത് കർദിനാൾ 36 ആധാരങ്ങളിൽ ഒപ്പിട്ടപ്പോൾ രജിസ്ട്രേഷൻ നിയമ പ്രകാരം കുറ്റകൃത്യം നടത്തി എന്നു മാത്രമല്ല സഭയ്ക്ക് ലഭിക്കേണ്ട 91 കോടി രൂപയാണ് ആവിയായി പോയത്. ഇതിൽ ഏതാനും കോടികൾ കർദിനാൾ അടങ്ങുന്ന ഉന്നതർക്ക് രഹസ്യമായി ലഭിച്ചു എന്നും അതിനാലാണ് പണം കിട്ടാതെ ഒപ്പിട്ട് നല്കിയതെന്നും പറയുന്നു. എന്തായാലും പള്ളികളിൽ വിശ്വാസികളുടെ പ്രതിഷേധം ഉയരുന്നതോടെ സഭയുടെ സാമ്പത്തിക വഴികളിൽ തിരിച്ചടിയുണ്ടാകും. വിശ്വാസികൾ നല്കുന്ന പിരിവ്, സംഭാവന, കണക്കില്ലാത്ത പണം എല്ലാം കുറയും. അതൃപ്തി മൂലമാണിത്.
സഭയിലേ ഉന്നതർ സോഷ്യൽ മീഡിയ വഴി പ്രതിരോധം തീർക്കുന്നു
ഭൂമി വിവാദം തല്ലികെടുത്തി പണം പോയാലും കർദിനാളിനേ രക്ഷിക്കാൻ ഒരു ഭാഗത്ത് കരിസ്മാറ്റിക് പ്രാഥന വൈദീകർ ശ്രമിച്ചിരുന്നു. സഭയുടെ പ്രസിദ്ധീകരണങ്ങളായ സത്യ ദീപവും, പ്രവാചക ശബ്ദം, ഒരു വിശ്വാസിയുടെ സ്വകാര്യ സംരംഭമായ ശാലോം മീഡിയ എന്നിവർ തെറ്റുമറയ്ക്കാനും വിശ്വാസികളേ മെരുക്കാനും ലേഖനങ്ങളും പ്രചരണങ്ങളും നടത്തി. ഇതിൽ ബാല പീഢനത്തിൽ ജയിലിൽ കിടക്കുന്ന ഫാ. റോബിനൊപ്പം അനാശാസ്യം നടത്തുകയും ചെയ്ത യുവ വൈദീകനും സജീവമായി ലേഖനങ്ങൾ എഴുതി. ഫാ.റോബിനൊപ്പം പഠിക്കാനായി സഹായം നല്കി പെൺകുട്ടികളേ ചൂഷണം ചെയ്ത ഈ വൈദീകൻ പെൺകുട്ടികളുടെ അമ്മമാരേ പോലും ലൈംഗീകമായി ദുരുപയോഗം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. റോബിൻ അറസ്റ്റിലായപ്പോൾ തലനാരിഴയ്ക്ക് ഈ വൈദീകൻ രക്ഷപെടുകയായിരുന്നു.
സഭയിലേ വിശ്വാസികളുടെ പ്രതികരണത്തിനും ലഘു ലേഖ വിതരണത്തിനും വൈദീകരുടെ സഹകരണവും ഉണ്ട്. ഒരു വിഭാഗം വൈദീകർ ഭൂമി ഇടപാടിൽ കുറ്റക്കാർക്കെതിരേ നടപടി വേണം എന്നും രാജ്യത്തിനും ദൈവത്തിനും ദൈവ ജനത്തിനും എതിരായി പാപം ചെയ്തവർ കർദിനാൾ ഉൾപ്പെടെ ഉള്ളവർ ഉണ്ട് എന്നും ശക്തമായി പ്രചരിപ്പിക്കുന്നുമുണ്ട്.എന്തായാലും ഭുമി വിവാദം സഭക്കുള്ളിൽ നിന്നു കത്തുക തന്നെ ചെയ്യും.