വ്യാജപേരിൽ കൊവിഡ് ടെസ്റ്റ്, അഭിജിത്തിനെതിരെ പൊലീസ് കേസെടുക്കും

തിരുവനന്തപുരം: വ്യാജപേരും വിലാസവും നൽകി കൊവിഡ് ടെസ്റ്റ് നടത്തിയ കെഎസ് യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. അതോടൊപ്പം തന്നെ അഭിജിത്തിനെ ഏതെങ്കിലും ആരോഗ്യപ്രവർകത്തകർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് പോത്തൻകോട് പഞ്ചായത്തിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി കെ.എം അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയത്. എന്നാൽ പേര് നൽകിയത് അഭി കെ.എം എന്നായിരുന്നു. നൽകിയ വിലാസവും മറ്റൊരു കെ എസ് യു നേതാവിൻേറതായിരുന്നു. എന്നാൽ താൻ നൽകിയത് തൻ്റെ പേര് തന്നെയാണെന്നും പരിശോധനാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയവർക്ക് പറ്റിയ പിഴവാണ് അതെന്നുമാണ് അഭിജിത്തിൻറെ വാദം

Loading...