നാത്തൂനേ ശാരീരികമായി പീഢിപ്പിച്ചു, നടി രംഭക്കെതിരേ കോടതി സമൻസ് അയച്ചു

സഹോദര ഭാര്യയേ ശാരീരികമായി പീഢിപ്പിച്ചു എന്ന കേസിൽ പ്രസിദ്ധ നടി രംഭക്കെതിരേ ഗാരൃ‍ീക പീഢന കേസ്. കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. രംഭയുടെ സഹോദരന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് രംഭയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. രംഭയും അവരുടെ കുടുംബവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാണ് പല്ലവിയുടെ പരാതി.

പല്ലവിയുടെ പരാതിയിന്മേല്‍ ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പോലീസ് രംഭ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രംഭ കാനഡയില്‍ ആയിരുന്നതിനാല്‍ കേസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ പൊലീസ് നേരിട്ടെത്തി സമന്‍സ് രംഭയ്ക്ക് കൈമാറി.