ആന്റണി രാജുവിനെതിരായ കേസ്; വിചാരണ നീണ്ട് പോയതില്‍ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി. വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച ആന്റണി രാജുവിതിരായ കേസില്‍ വിചാരണ നീണ്ട് പോയതില്‍ വിശദീകരണം തേടി ഹൈക്കോടതി. 2014-ല്‍ കോടതിക്ക് മുമ്പില്‍ എത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം വിചാരണ വൈകിയതെന്ന് കോടതി ചോദിച്ചു.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതിയുടെ വിശദീകരണം ലഭിച്ച ശേഷം കേസ് പരിഗണിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.

Loading...

കേസ് രണ്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരന് മറ്റ് താല്പര്യങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയില്‍ വസ്തുതയുണ്ടെന്ന വിലയിരുത്തലിലാണ് കോടതി. എന്നാല്‍ ഹൈക്കോടതി നടപടിയെക്കുറിച്ച് പ്രതികരിക്കുവാന്‍ മന്ത്രി ആന്റണി രാജു തയ്യാറായില്ല.