ജയിലില്‍ പോകേണ്ടി വന്നാലും പോകും,തലയില്‍ മുണ്ടിട്ട് പോകാതെ അന്തസ്സായി പോകും,ഭാഗ്യലക്ഷ്മി

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ വിജയ് പി നായര്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വിഷയത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു . കേസെടുക്കുമെന്നറിഞ്ഞിട്ടു തന്നെയാണ് പ്രതിഷേധം നടത്തിയതെന്നും. തലയില്‍ മുണ്ടിട്ട് ജയിലില്‍ പോകില്ലെന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് പറഞ്ഞു.സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ ഇന്നലെയാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരിയോയില്‍ പ്രതിഷേധം ഉണ്ടായത്.

വിഷയത്തില്‍ മാനഭഗമേല്‍പിക്കാന്‍ ശ്രമിച്ചു എന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ്പി നായര്‍ക്കെതിരെ തമ്പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മ്യൂസിയം പോലീസും ഇയാള്‍ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് വിജയ് പി നായര്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെയും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍ വിഷയത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചു എന്നാരോപിച്ചാണ് വിജിയി പി നായര്‍ പരാതി നല്‍കിയത്. എന്നാല്‍ ലാപ്പ് ടോപ്പും മൊബൈലും മ്യൂസിയം സ്റ്റേഷനില്‍ ഏല്‍പിച്ചതിനാല്‍ പരാതിയിന്‍ മേല്‍ ഭാഗ്യലക്ഷ്മിക്കെതിരെ ചുമത്തിയ 462 അടക്കമുള്ള വകുപ്പുകള്‍ നിലനില്കക്കുമോ എന്ന് നിയമ വിദഗ്ദര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്

Loading...