ബിന്ദു കൃഷ്ണയ്ക്ക് എതിരെ കേസ്

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബിന്ദു കൃഷ്ണ. നീന്താനും, കടവില്‍ നില്‍ക്കാനും നിരവധി പേരാണ് എത്തിയത്. പെരുങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരമായിരുന്നു ഇത്. എത്തിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Loading...