ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖരന്‍ അസാദിനെതിരെ പോലിസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചു, എപിഡമിക് ആക്റ്റ് എന്നിവ ചുമത്തിയാണ് ചന്ദ്രശേഖരന്‍ അസാദിനും 400ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. അതേ സമയം ഇന്നലെ പെണ്കുട്ടിയുടെ വീടിന് സമീപം പ്രതികളെ അനുകൂലിച്ചുകൊണ്ട് മുന്‍ എംഎല്‍എയുടെ വീട്ടില്‍ ഠാക്കൂര്‍ വിഭാഗം യോഗം ചേര്‍ന്നിരുന്നു. 500ഓളം പേര് യോഗത്തില്‍ പങ്കെടുത്തെങ്കിലും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.
നിരോധനാജ്ഞ ലംഘിച്ചു, പകര്‍ച്ചവ്യാധി പ്രതിരോധ നിയമം എന്നിവ ഉള്‍പ്പെടെ ചുമത്തിയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖരന്‍ അസാദിനെതിരെയും, മറ്റ് 400ല്‍ അധികം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തത്. ഇന്നലെയാണ് ചന്ദ്രശേഖരന്‍ ആസാദ് ഹത്രസിലെ പെണ്കുട്ടിയുടെ കുടുംബത്തെ സന്ദര്ശിച്ചത്. ഹത്രസിലേക്ക് എത്തുമ്പോള്‍ രണ്ട്തവണ ചന്ദ്രശേഖരന്‍ അസാദിനെ പോലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് പെന്‍കുട്ടിയുടെ കുടുംബത്തെ ആസാദ് സന്ദര്‍ശിക്കുകയും ചെയ്തത്.
ഇതിന് പിന്നാലെയാണ് ആസാദ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേ സമയം ഇന്നലെ ഹത്രാസില്‍ പെണ്കുട്ടിയുടെ വീടിന് സമീപം മുന്‍ എംഎല്‍എയുടെ വീട്ടില്‍ ഠാക്കൂര്‍ വിഭാഗക്കാരായ ഉന്നത ജാതിക്കാരുടെ യോഗം ചേര്‍ന്നിരുന്നു. പ്രതികള്‍ക്ക് പിന്തുണ നല്‍കിച്ചേര്‍ന്ന യോഗത്തില്‍ 500ഓളം ആളുകള്‍ പങ്കെടുതെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് ഇതുവരെ ഒരു കേസ് പോലും രാജിസ്റ്റര്‍ ചവയ്തിട്ടില്ല. എന്തുകൊണ്ട് കേസ് എടുത്തക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും പോലീസ് തയ്യാറല്ല.