ലോക് സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗ കേസ്

ന്യൂഡല്‍ഹി: ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗ കേസ്. മൂന്നുമാസം മുമ്ബ് ഡല്‍ഹി കോന്നൗട്ട് പ്ലേസ് പൊലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ജൂലൈയില്‍ പെണ്‍കുട്ടി ഡല്‍ഹി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ഒമ്ബതിന് ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Loading...

താനൊരു എല്‍.ജെ.പി പ്രവര്‍ത്തകയാണെന്നും താന്‍ ബോധരഹിതയായിരുന്നപ്പോള്‍ പ്രിന്‍സ് രാജ് ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കൂടാതെ പ്രിന്‍സ് രാജ് പാസ്വാന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബിഹാര്‍ സമത്‌സ്തിപൂരില്‍നിന്നുള്ള ലോക്‌സഭ എം.പിയാണ് പ്രിന്‍സ് രാജ്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ പ്രിന്‍സ് രാജ് പാസ്വാന്‍ മാനനഷ്ട കേസ് നല്‍കിയിരുന്നു. കൂടാതെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു