മതവികാരം വ്രണപ്പെടുത്തി; രവീണ ടണ്ഡനും ഫറാ ഖാനും പൂട്ട് വീണു

ന്യൂഡൽഹി: ബോളിവുഡ് താരം രവീണ ടണ്ഡന്‍, സംവിധായിക ഫറ ഖാൻ, ടിവി അവതാരക ഭാരതി സിംഗ് എന്നിവർക്കെതിരെ കേസ്. മത വികാരം വൃണപ്പെടുത്തി എന്നാണ് ഇവർക്ക് എതിരെ ഉള്ള കേസ്. ടിവി പരിപാടിക്ക് ഇടക്ക്‌ യേശു ക്രിസ്തുവിനെത്തിരെ അപകീർത്തി കാരമായ പരാമർശം നടത്തിയെന്നും ഇത് ക്രിസ്ത്യൻ മത വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നാണ് എന്നും ആയിരുന്നു കേസ്.

താരങ്ങൾക്ക് എതിരെ പഞ്ചാബിലെ അഞ്ജല പൊലീസാണ് കേസെടുത്തത്. ഐ പി സി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരമാണ് കേസ്.

Loading...

സോനു ജാഫര്‍ എന്നയാളാണ് പരാതി നല്‍കിയത്. ക്രിസ്മസ് തലേന്നായിരുന്നു പരിപാടി. കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്‍സര്‍ റൂറല്‍ എസ് എസ് പി വിക്രം ജീത് ദഗ്ഗല്‍ പറഞ്ഞു. 

അതേസമം രാജ്യ വിരുദ്ധ പരാമർശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കും പൂട്ട് വീഴുന്നു എന്നാണ് വിവരം. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേരുകളും വിവരങ്ങളും നല്‍കണമെന്ന വിവാദ പ്രസ്താവന നടത്തിയതു അരുന്ധതി റോയ്‌ക്കെതിരെ ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം.

ഡല്‍ഹിയിലെ ഒരു സംഘം അഭിഭാഷകരാണ് അരുന്ധതി റോയ്‌ക്കെതിരെ തിലക് മാര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.അരുന്ധതി റോയിയുടെ പരാമര്‍ശം രാജ്യത്ത് ഭിന്നത വളര്‍ത്താന്‍ ലക്ഷ്യം ഇട്ടുകൊണ്ടുള്ളതാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504, 295 (എ) , 53, 120 ബി, എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അരുന്ധതി റോയ്‌ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് പരാതിക്കാരില്‍ ഒരാളായ രാജീവ് രജ്ഞന്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേരു വിവരങ്ങള്‍ നല്‍കണമെന്ന പ്രസ്താവനയുമായി അരുന്ധതി റായ് രംഗത്ത് വന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍പിആര്‍) വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജ പേരുകള്‍ നല്‍കണം . രംഗ ബില്ല, കുങ്ഫു കുട്ട എന്നിങ്ങനെ അഞ്ചു പേരുകള്‍ നമ്മള്‍ തന്നെ തീരുമാനിച്ച് പറയണം . വിലാസം 7, റേസ് കോഴ്സ് റോഡ് എന്നോ മറ്റോ നല്‍കണം – എന്നിങ്ങനെയായിരുന്നു് അരുന്ധതിയുടെ പ്രസ്താവന .

അരുന്ധതി റോയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.ദേശീയ ജനസംഘ്യ കണക്കെടുപ്പിനായി വീട്ടിൽ എത്തുന്ന ഉദോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ആയി പ്രശസ്‌ത എഴുത്തുകാരി അരുന്ധതി റോയ് ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുന്നുസമൂഹത്തിലെ പൗരന്മാർക്ക് വേണ്ട രീതിയിലുള്ള പ്രോത്സാഹജനകമായ സന്ദേശങ്ങൾ ആണ് സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും ഒക്കെ ചെയ്യേണ്ടത് അത് അവരുടെ ഓരോരുത്തരുടെയും കടമയാണ്. ഈ കടമകൾ മറന്നിട്ടാണ് ജനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു പ്രതികരണം അരുന്ധതി റോയുടെ ഭഗത് നിന്നും ഉണ്ടായിരിക്കുന്നത്..പൗരന്മാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യം ആക്കുന്ന ഒരു ഡാറ്റാബേസ് ആയി ഉപയോഗിക്കപ്പെടുന്ന npr നെയാണ് അരുന്ധതി റോയ് ഇങ്ങനെ ഒരു പ്രസ്താവനയിലൂടെ എതിർത്തിരിക്കുന്നതു