ആദ്യരാത്രി വധൂവരന്മാരെ ഞെട്ടിക്കാനുള്ള പടക്കം പൊട്ടിക്കല്‍ കയ്യാങ്കളിലെത്തി… സ്ത്രീയ്ക്ക് ചവിട്ടേറ്റു, ഒടുക്കം കേസായി

കോഴിക്കോട് : ആദ്യരാത്രി പടക്കം പൊട്ടിച്ചതിന് വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസ്. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടി പട്ടാനിപാടത്താണ് സംഭവം. വിവാഹദിവസം രാത്രി വരന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ ആഘോഷ പരിപാടിയിലെ പടക്കം പൊട്ടിച്ച് ഉണര്‍ത്തല്‍ ചടങ്ങാണ് സംഘര്‍ഷത്തിലും കേസിലും കലാശിച്ചത്.

രാത്രി 10 മണിയോടെ വരന്റെ വീടിന്റെ കോലായില്‍ കയറിയ സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് വരന്റെ ബന്ധുക്കള്‍ എതിര്‍ക്കാന്‍ എത്തിയതോടെ ആഘോഷം വാക്കേറ്റത്തിലേയ്ക്ക് മാറ്റി.

Loading...

ഇതിനിടെ, കുടുംബാംഗമായ സ്ത്രീയ്ക്ക് ചവിട്ടേറ്റു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ഫറൂഖ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.