പേപ്പട്ടിയെ തല്ലിക്കൊല്ലുംപോലെ കൈകാര്യം ചെയ്യും; സുധാകരനെതിരെ പ്രസം​ഗിച്ച അനിൽകുമാറിനെതിരെ പരാതി

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ കഴിഞ്ഞ ദിവസം കെ പി അനിൽ‌കുമാർ നടത്തിയ പ്രസം​ഗം വിവാദത്തിൽ. പ്രസം​ഗത്തിൻമേൽ പൊലീസിൽ പരാതി നൽകി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കമ്മീഷ്ണർക്കാണ് പരാതി നൽകിയത്.പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ടെന്നായിരുന്നു അനിൽകുമാറിന്റെ പ്രസംഗം. ധീരജ് വധത്തിന് പിന്നാലെ സുധാകരൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനിൽകുമാർ പ്രസംഗം നടത്തിയത്.

ക്വട്ടേഷൻ ജോലിയാണോ പിണറായി വിജയനും മാർക്‌സിസ്റ്റ് പാർട്ടിയും അനിൽ കുമാറിനെ ഏൽപ്പിച്ചിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ചോദിച്ചു. കൊടിസുനിയും കിർമാണി മനോജും ജയിലിൽ പോയതിന് പകരക്കാനായി നിയമിച്ചിട്ടുള്ളത് അനിൽ കുമാറിനെയാണോയെന്നും അദ്ദേഹം ചോദിച്ചു.

Loading...