വജ്ര വ്യാപാരി മെഹുൽ ചോക്സിക്കെതിരെ പുതിയ കേസ്

വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരെ മറ്റൊരു പുതിയ കേസ് കൂടി. അദ്ദേഹത്തിന്റെ കമ്പനിയായ ‘ഗീതാഞ്ജലി ജെംസി’നും എതിരെയാണ് സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കബളിപ്പിച്ചെന്ന പരാതിയിലാണ്
പുതിയ കേസ്. ഐഎഫ്‌സിഐയുടെ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി. വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ കേസുകൾ ചുമത്തിയാണ് മെഹുൽ ചോക്‌സിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏകദേശം 25 കോടിയോളം രൂപയാണ് വജ്രവ്യാപാരി വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് മെഹുൽ ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യമനുവദിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്ര വ്യാപാരിയായ മെഹുൽ ചോക്സി 2017ൽ ഇന്ത്യ വിട്ടത്. തനിക്ക് പൗരത്വമുള്ള കരീബിയൻ ദ്വീപായ ആന്റിഗ്വയിലേക്കാണ് മെഹുൽ ചോക്സി രക്ഷപ്പെട്ടത്. സംഭവത്തിൽ ആന്റിഗ്വ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഡൊമിനിക്കയിൽ നിന്ന് ചോക്സി പിടിയിലാകുയായിരുന്നു.

Loading...