Kerala News

എം.ജി ശ്രീകുമാര്‍ കായല്‍ കൈയ്യേറി വീട് വയ്ച്ചു, സാധു മനുഷ്യര്‍ക്ക് സ്വന്തം ഭൂമി നികത്തി പോലും വീട് വയ്ക്കാന്‍ വയ്യാത്ത നാട്ടില്‍ ഇതൊക്കെ

മലയാളികളേ ആരെയും വീണ്ടും പിടിച്ചുലക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗായകന്‍ എം.ജി. ശ്രീകുമാറുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായകന്‍ മലയാളികളുടെ മുഴുവന്‍ അവകാശപ്പെട്ട കായല്‍ കൈയ്യേറിയിരിക്കുന്നു. ബോള്‍ഗാട്ടിയില്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ച കേസില്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍ പത്താംപ്രതി ആയി കേസെടുത്തിരിക്കുകയാണ്. അവിശ്വസനീയം എന്നു തന്നെ പറയാം. എം.ജി. ശ്രീകുമാര്‍ കായല്‍ കൈയ്യേറി എന്ന് മുമ്പേ വലിയ പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മാധ്യമങ്ങള്‍ മുക്കുകയായിരുന്നു. മാത്രമല്ല ചാനലുകളിലെ ഷോകളില്‍ നിറ സാന്നിധ്യം ആയിരുന്നു ഇദ്ദേഹത്തിനെതിരായ വാര്‍ത്തയും ഇദ്ദേഹത്തേ പ്രതിയാക്കിയ വിവരവും എല്ലാ ചാനലുകളും മറച്ചു വയ്ച്ചിരിക്കുകയാണ്. പാവപ്പെട്ടവനു പാടം നികത്തി സ്വന്തം ഭൂമിയില്‍ ഒരു വീട് വയ്ക്കാന്‍ ഇവിടുത്തേ സംവിധാനം സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് 7 സെന്റ് പാടത്ത് ഒരു വീട് നിര്‍മ്മിക്കാന്‍ ഉരു യുവാവ് നടത്തുന്ന ഒരു വര്‍ഷമായ നീണ്ട് പോരാട്ടം കര്‍മ്മ ന്യൂസ് പുറത്ത് കൊണ്ടുവന്നത്. ആ യുവാവിന്റെ അമ്മയുടെ മൃതദേഹം പോലും അവിടെ സംസ്‌കരിക്കുന്നത് അധികൃതര്‍ വിലക്കിയിരുന്നു. ഈ അവസരത്തില്‍ തന്നെയാണ് സെലിബ്രേറ്റികള്‍ ആയവരുടെ പേരില്‍ വരുന്ന വിവാദങ്ങള്‍

“Lucifer”

സ്‌നിമാ വ്യവസായ മേഖലയില്‍ ഉള്ളവ്കരുടെ കൈയ്യേറ്റം വ്യാപകമാണ്. കായല്‍ കൈയ്യേറ്റത്തില്‍ നിരവധി സിനിമാ നടന്മാര്‍ മുമ്പും പ്രതികള്‍ ആയിട്ടുണ്ട്. കായലും ചതുപ്പും മണ്ണിട്ട് നികത്തി വന്‍ സൗധങ്ങളി?ൂം ബിസിനസ് മന്ദിരവും ഉണ്ടാക്കി എന്ന പ്രവാസി മലയാളി ബിസിനസുകാരന്‍ എം.എ യൂസഫലിക്കെതിരെ വ്യക്തമായ ആരോപണം നിലനില്ക്കുന്നുണ്ട്. എം.എ യൂസഫലിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ പോലും ഭരണ സംവിധാനവും കേരളാ സര്‍ക്കാരും മെനക്കെട്ടിട്ടില്ല.

ഈ അസവസരത്തില്‍ തന്നെയാണ് എം.ജി ശ്രീകുമാര്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. നിരവധി ഗാനങ്ങളിലൂടെയും ചാനല്‍ പരിപാടിയിലൂടെയും വലിയ സെലിബ്രേറ്റിയും, നല്ല വരുമാനവും, ഉള്ള ധനാഢ്യന്‍ തന്നെയാണ് ശ്രീകുമാര്‍. എന്നിട്ടും വീട് വയ്ക്കാന്‍ കായല്‍ തന്നെ കൈയ്യേറി എന്നത് ആരെയും മാത്രമല്ല അദ്ദേഹത്തേ സ്‌നേഹിക്കുന്നവരെ എല്ലാം വേദനിപ്പിക്കും. ഇപ്പോള്‍ അദ്ദേഹം കേസില്‍ പ്രതിയാണ്.ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അദ്ദേഹത്തിനു പുറമെ മുളവുകാട് പഞ്ചായത്ത് മുന്‍സെക്രട്ടറിമാരും ഓവര്‍സീയര്‍മാരുമാണ് ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികള്‍. റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്കുശേഷം കോടതി പരിഗണിക്കും.

വിജിലസ് ആണ് കേസെടുത്തിരിക്കുന്നത്. കിത്ര വലിയ വ്യക്തിക്കെതിരെയുള്ള വിജിലസിന്റെ നീക്കം വളരെ ആലോചിച്ച് തന്നെയാണ്. അതിനാല്‍ തന്നെ കേസ് നിസാരമല്ല.തീരദേശ പരിപാലനച്ചട്ടം ലംഘിച്ചാണു വീട് നിര്‍മിച്ചതെന്നും അതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിനു പഞ്ചായത്ത് ഒംബുഡ്സ്മാനു കേസു വിടാവുന്നതാണെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കോടതി നിര്‍ദേശിക്കുന്നതനുസരിച്ച് വിശദമായ അന്വേഷണത്തിനു തയാറാണെന്നും വ്യക്തമാക്കി.പഴയകെട്ടിടം പൊളിച്ചുനീക്കുന്നതിനും അവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുമായിരുന്നു ശ്രീകുമാര്‍ അപേക്ഷിച്ചത്. ബലക്ഷയമുള്ളതും ഉപയോഗശൂന്യവുമായതിനാല്‍ പൊളിച്ചുകളയാന്‍ അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ബില്‍ഡിങ് പ്ലാന്‍, എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിച്ച് അനുമതി നല്‍കിയതിലും ഓവര്‍സിയര്‍ ഗുരുതരമായ പിഴവുവരുത്തി. കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മാണം.ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മാണം തടയാനോ, കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനോ, റിപ്പോര്‍ട്ട് ചെയ്യാനോ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്. എന്നാല്‍, അനധികൃതകെട്ടിടം പണിയാന്‍ അനുവദിച്ചതിനു പണംവാങ്ങിയതായി തെളിഞ്ഞിട്ടില്ല. ഗൂഢാലോചനയുണ്ടോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Related posts

ആ കത്തുകൾ എന്നെ നഗ്നയാക്കി- കങ്കണ

subeditor

ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണം: ശശി തരൂര്‍

subeditor

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേട്; നടപടിയെടുക്കുമെന്ന് ജി സുധാകരന്‍

main desk

മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശർമ്മിള നാളെ നിരാഹാരം അവസാനിപ്പിക്കുന്നു

subeditor

ബെഡ് കോഫി സമയത്തു കിട്ടിയില്ല; സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ സ്ഥാനാര്‍ഥി മൂണ്‍മൂണ്‍സെന്‍

main desk

കാവ്യ പൊലീസ് മുമ്പാകെ ഹാജരാകണം ; ദിലീപ് അനുമതിയില്ലാതെ കേരളം വിടരുതെന്ന് കര്‍ശന നിര്‍ദേശം ; രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍

pravasishabdam online sub editor

രാഹുൽ പ്രസിഡന്റാകുമ്പോൾ കേരളം നയിക്കുക മാത്യു കുഴൽ നാടൻ

pravasishabdam news

വേർപിരിഞ്ഞപ്പോൾ സഹിക്കാനായില്ല ; പ്രിയതമയെ ചുട്ടുകൊന്ന ശേഷം വിരാജിന്റെ മനസിലുണ്ടായിരുന്നത് മറ്റൊരു പ്ലാൻ…

ബിഷപ്പിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്

ഇരു ചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി

subeditor

ഞങ്ങളുടെ രൂപതയെ ഫ്രാങ്കോ അലങ്കോലമാക്കിയെന്ന് വിലപിച്ച് ജലന്തര്‍ വൈദീകര്‍; ഫ്രാങ്കോയുടെ വിശ്വസ്തര്‍ കാലുമാറി തുടങ്ങിയെന്ന് സൂചന

subeditor5

ദിലീപിനെതിരേ മാനേജറെ കൊണ്ട് സാക്ഷിപറയിപ്പിക്കാൻ തീവ്ര ശ്രമം,സാക്ഷിപറഞ്ഞില്ലേൽ അറസ്റ്റ്

subeditor