മതവിദ്വേഷവും തെറിവിളിയും, നമോ ടിവി യൂട്യൂബ് ചാനലിനും അവതാരകയ്ക്കും എതിരെ കേസ്

പത്തനംതിട്ട: നമോ ടിവി യൂട്യൂബ് ചാനലിനും അവതാരകയ്ക്കും എതിരെ കേസെടുത്തു. മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തിയതിനാണ് കേസ്. യൂ ട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചിരുന്നു.