പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും ദുബൈ ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ അറസ്റ്റിലേക്ക്

prashant manghat and pramod manghat
prashant manghat and pramod manghat

prashant-manghat-and-pramod-manghat കോടികളുടെ തട്ടിപ്പ് ദുബൈയിൽ നടത്തിയ പാലക്കാട് സഹോദരങ്ങളായ പ്രശന്ത് മാങ്ങാട്, പ്രമോദ് മാങ്ങാട് എന്നിവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഇവർക്കെതിരെ ദുബൈ പോലിസ് അന്വേഷണം ആരംഭിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നെ ഇവർ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇവർ ജോലി ചെയ്ത ആശുപത്രിയുടെ ഉടമയായ ബി ആർ ഷെട്ടിയാണ് ഇവരെ കുരുക്കാൻ രം​ഗത്തിറങ്ങിയത്.

prashant manghat, pramod manghat, br shetty
prashant manghat, pramod manghat, br shetty

ഡോ ബി.ആർ ഷെട്ടിയുടെ ദുബൈയിലെ എൻ.എം.സി ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ ബാങ്ക് ലോൺ തിരിമറിയാണ്‌ പ്രശാന്ത് മാങ്ങാട്ടിനെ കുടുക്കിയത്. ബി.ആർ.ഷെട്ടിയുടെ വ്യാജ ഒപ്പുകളും മറ്റും ഇട്ട് അനവധി ലോണുകൾ ദുബൈയിലെ ബാങ്കുകളിൽ നിന്നും തിരിമറി നടത്തി.

Loading...

ബാങ്കുകൾ നല്കിയ പരാതിയിൽ ബി.ആർ.ഷെട്ടിയും, പ്രശാന്ത് മാങ്ങാടും, പ്രദീപ് മാങ്ങാടും Prasanth Manghat and Promoth Manghat ആണ്‌ പ്രതികൾ. ഈ തട്ടിപ്പുകളിൽ തനിക്ക് പങ്കില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ട് നൽകിയതാണെന്നുമാണ് ഷെട്ടിയുടെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ഇപ്പോൾ ലഭി്കകുന്ന വിവരം.

ഒരു മലയാളി വിദേശ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസാണിത്. ഏതായാലും ബി ആർ ഷെട്ടിയും ഇവർക്കെതിരെ നീങ്ങിയതോടെ പ്രശാന്ത് മാങ്ങാട്ടിനും പ്രമോദ് മാങ്ങാട്ടിനും കുരുക്ക് വീഴുമെന്ന കാര്യം ഉറപ്പായി.