വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആള്‍ദൈവം ശിവ്ശങ്കര്‍ ബാബയ്ക്കെതിരെ കേസ്

ചെന്നൈ: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസ്. ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്നു വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ശിവ്ശങ്കര്‍ ബാബയ്ക്കെതിരെ പരാതി നല്‍കിയത്.

ഒപ്പം തന്നെ ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും വിദ്യാര്‍ര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. തെളിവുകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നാണ് ശിവ്ശങ്കര്‍ ബാബയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാബയ്ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ സിബിസിഐഡിയ്ക്ക് കൈമാറിയിരിക്കുകയാണ്.

Loading...