കൈകള്‍ മുറിച്ച് കുട്ടികളേകൊണ്ട് രക്തത്തില്‍ പ്രതിഞ്ജ എടുപ്പിച്ചതിനെതിരെ കേസ്

കൈകള്‍ മുറിച്ച് കുട്ടികളേകൊണ്ട് രക്തത്തില്‍ പ്രതിഞ്ജ എടുപ്പിച്ചതിനെതിരെ കേസ്. കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ കുട്ടികളേ കൊണ്ട് സ്വന്തം കൈവിരലുകള്‍ മുറിച്ച് ചീറ്റി വരുന്ന രക്തത്തില്‍ സത്യം എന്ന് എഴുതിച്ച് പ്രതിഞ്ജ ചെയ്യിപ്പിച്ചത് വന്‍ വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ കേസുംവന്നിരിക്കുന്നത്.

എറണാകുളം വി.ജി ഷാജുമോന്‍ ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും പരാതി അയച്ചിരിക്കുകയാണ്. മാത്രമല്ല സ്വമേധയാ കേസെടുത്ത് പോലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്നും ചോദ്യം ഉയരുന്നു. കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ സ്വന്തം വിരല്‍ മുറിച്ച രക്തം കൊണ്ട് സത്യം എന്ന് എഴുതിയാണ് കോതമംഗലം മോര്‍ ബസേലിയോസ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുട്ടിക്കൂട്ടം പ്രാര്‍ഥന കൂട്ടായ്മയില്‍ സത്യപ്രതിജ്ഞ േെനഞ്ചറ്റിയത്. പള്ളി കേസും തര്‍ക്കവും ആണ് കാരണം.

Loading...

ഇത്ര വലിയ വര്‍ഗീയതയും വിഭാഗീയതയും രക്തം കൊണ്ട് കുട്ടികളില്‍ കുത്തി വയ്ക്കുന്നു എന്നാണ് വിമര്‍ശനം വരുന്നത്. ഐ.എസ് ക്യാമ്പുകളിലും, അല്ക്വയദയും, നക്‌സലുകളും ഒക്കെ നടത്തുന്ന രക്ഷ പ്രതിഞ്ജക്ക് സമാനമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നു. ഞങ്ങളുടെ പൂര്‍വികരാല്‍ പകര്‍ന്നുനല്‍കിയ വിശ്വാസം ലോകാവസാനംവരെ കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ രക്തത്തിലേറ്റുവാങ്ങിയതിന് തെളിവായാണ് രക്തം കൊണ്ടു സത്യം ചെയ്തതെന്നു കുട്ടികള്‍ പറഞ്ഞു.

കൈകള്‍ കോര്‍ത്തുപിടിച്ച സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിവരാന്തയില്‍ കയറിയാണ് കുട്ടികള്‍ കൈവിരലില്‍ സിറിഞ്ച് സൂചി കുത്തി വെള്ളക്കടലാസില്‍ രക്തംകൊണ്ട് സത്യം എന്ന് എഴുതിയത്. 15ഓളം കുട്ടികളാണ് ആദ്യം കൈ മുറിച്ചത്. ഇവര്‍ നിരന്ന് നിന്ന് കൈവിരലുകള്‍ മുറിച്ചപ്പോള്‍ അത് കാണാന്‍ നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. എല്ലാം ക്യാമറയില്‍ എടുത്തു. അതായത് എല്ലാം കൃത്യമായി പ്‌ളാന്‍ ചെയ്ത് കുട്ടികളേ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഇതുകണ്ടുനിന്ന മറ്റുകുരുന്നുകളും അധ്യാപകരും മാതാപിതാക്കളും പിന്നാലെയെത്തി രക്തം കൊണ്ട് സത്യം ചെയ്യുന്നതു തുടര്‍ന്നു. പുറമേനിന്നുള്ള ശക്തികള്‍ക്കും വിധികള്‍ക്കും വഴങ്ങാനുള്ളതല്ല പൂര്‍വികര്‍വഴി ആര്‍ജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ചായിരുനു പരിപാടികള്‍.

കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ കേള്‍ക്കാത്ത സമര രീതികളാണിതൊക്കെ. അതും കൊച്ചു കൊട്ടികളേ കൈ മുറിച്ച് ചോര ചീറ്റിച്ചുള്ള പരിപാടികള്‍.ഏടുത്ത് പറയേണ്ടത് ഈ പരിപാടിയില്‍ ആശംസ അര്‍പ്പിക്കാന്‍ കോതംഗ്മലം എം.എല്‍ എ തന്നെ എത്തിയിരുന്നു എന്നതാണ്. ഇത്തരം പരിപാടികള്‍ തടയേണ്ടവര്‍ തന്നെ കുട്ടികളില്‍ കൊടിയ പക കുത്തി വയ്ക്കാന്‍ പിന്തുണ നല്കുകയാണ് എന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു.. യാക്കോബായ സഭ അന്ത്യോക്ക്യ വിശ്വാസം സംരക്ഷിക്കുവാന്‍ വേണ്ടിയാണിത് ഇത് ചെയ്തിരിക്കുന്നത്.