ശോഭനയുടെ മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം ; ഒടുവില്‍ എക്സൈസ് പിടിയില്‍

അനധികൃതമായി മദ്യവില്‍പന നടത്തിയ വളളികുന്നം താളിരാടി ബിനീഷ് ഭവനത്തില്‍ ശോഭന (60)ക്കെതിരെ എക്സൈസ് കേസ് എടുത്തു. നൂറനാട് എക്സൈസാണ് കേസ് എടുത്തത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ വളളികുന്നം പളളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവര്‍ വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവര്‍ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നല്‍കിയാണ് ശോഭന കച്ചവടം നടത്തിവന്നത്. ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വരുന്നുണ്ടോ എന്നറിയാന്‍ പല സ്ഥലങ്ങളിലും ശോഭന കൂലിക്ക് ആളെ നിര്‍ത്തിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

അതേ സമയം ഈ പുതുവത്സരത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. പുതുവര്‍ഷ തലേന്ന് വെയര്‍ഹൗസുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 8 ശതമാനത്തിന്റെ വര്‍ദ്ധനവ്.

Loading...

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ മദ്യവില്‍പനയില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പന 63.33 കോടി രൂപയാണ്. വര്‍ദ്ധന 8% (5.24 കോടി രൂപ). ഡിസംബര്‍ 22 മുതല്‍‌ 31 വരെ വിറ്റത് 522.93 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 512.54 കോടി രൂപയുടെ മദ്യമാണ്. വര്‍ദ്ധന 2% (10.39 കോടി രൂപ).

ക്രിസ്മസ് തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. 2018 ല്‍ ക്രിസ്മസ് തലേന്ന് നടന്നത് 47.57 കോടി രൂപയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക മദ്യവില്‍പ്പനയാണ് ഇത്തവണ നടന്നത്. അതേസമയം, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം 64.63 കോടിയുടെയുടേതായിരുന്നു വില്‍പ്പന. 6.88 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് എറണാകുളം ജില്ലയിലെ നെടുമ്ബാശേരിയിലാണ്.63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.