News

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്കെതിരെ കേസ്: സംഭവം ഇങ്ങനെ

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനാണ് യുവതി മൊബൈല്‍ ഫോണ്‍ പരിശോധിച്ചത്.

“Lucifer”

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച കാര്യം ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യാറുണ്ടെന്നും ഇത് കണ്ടെത്താനാണ് താന്‍ ഫോണ്‍ പരിശോധിച്ചതെന്നും ഭാര്യ പറഞ്ഞു.

എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. യുഎഇ നിയമപ്രകാരം സ്വകാര്യതാ ലംഘനം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അജ്ഞാതയായ ഒരു സ്ത്രീയുമായി ഭര്‍ത്താവിനുള്ള അവിഹിതബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞിരുന്നു.

അതേസമയം, ദാമ്ബത്യജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ വര്‍ഷങ്ങളോളം യുവതി ശ്രമിച്ചെങ്കിലും ഭര്‍ത്താവ് അവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ആരെയും ഉപദ്രവിക്കാന്‍ താന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് യുവതി പറയുന്നു. ഒരിക്കല്‍ ഭര്‍ത്താവ് തന്നെ യുവതിക്ക് തന്റെ ഫോണ്‍ പരിശോധിക്കാനായി നല്‍കിയിരുന്നു.

എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ അന്ന് അത് ചെയ്തില്ല. പിന്നീട് ഭര്‍ത്താവിനെ ഒരു സ്ത്രീ സ്ഥിരമായി വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് രഹസ്യമായി ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു. അജ്ഞാതയായ ഒരു സ്ത്രീ ഭര്‍ത്താവിന് മാന്യമല്ലാത്ത തരത്തിലുള്ള സന്ദേശങ്ങളും ഇമോജികളും അയച്ചതായി കണ്ടെത്തിയെന്നും ഇരുവരും പരസ്പരം ഇഷ്ടത്തിലായിരുന്നെന്ന് മനസിലായതായും അഭിഭാഷകന്‍ പറഞ്ഞു.

Related posts

വയറു വേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷ്, ഒരു കത്തി, വാതിലിന്റെ പിടി

main desk

ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയ്ക്ക് അശ്ലീലസന്ദേശം അയച്ചതിന് ഉണ്ണിമുകുന്ദനെ പൊലീസ് പൊക്കി

ബിജിമോള്‍ എം.എല്‍.എ പീരുമേട് എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തതായി പരാതി

subeditor

മാഡം ഉണ്ടെന്ന് ഉറപ്പ് ; അറിയേണ്ടത് കാവ്യയോ അമ്മയോ എന്ന് മാത്രം ; ‘സ്രാവിനെ’ പറ്റി വെളിപ്പെടുത്തൽ

വെള്ളം ആവിയായി പോകുന്നത് തടയാൻ ഡാമിൽ 10ലക്ഷത്തിന്റെ തെർമോകോൾ ഇട്ട തമിഴ്നാട് മന്ത്രിക്ക് കിട്ടിയ പണി

subeditor

ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ല; ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന

subeditor

വിദേശ ഇന്ത്യയ്ക്കാരും (NRI) നികുതിയും: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

subeditor

അരിവാള്‍ ചുറ്റിക നക്ഷത്രം ഉപയോഗിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പിഎസ് ശ്രീധരന്‍പിള്ള

main desk

രണ്ട്‌ കുട്ടികളുടെ ശരീരം ഫ്രീസറില്‍ : മാതാവ്‌ അറസ്‌റ്റില്‍

subeditor

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയില്ല; മകനെ മണ്‍വെട്ടിക്ക് അടിച്ച് മര്‍ദ്ദിച്ച് അവശനാക്കി. ആറ് എ പ്ലസ് ലഭിച്ച മകന്‍ നേടിയത് മികച്ച വിജയം

main desk

സ്‌കൂൾ വിദ്യാർത്ഥിനികളെ പ്രധാനാധ്യാപിക നഗ്‌നരായി ഓടിച്ചു

pravasishabdam news

കുറ്റാരോപിതനെ നിഷ്‌കളങ്കനായി കരുതണമെന്ന ധാര്‍മിക നിയമ൦ അതേ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെയും പണ്ട് സരിതയുടെയും കാര്യത്തില്‍ ഇല്ലാതെ പോയതെന്തുകൊണ്ട് ? വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കത്ത് വൈറലാകുന്നു