ലൈസൻസ് ഇല്ല, ഷർട്ടില്ല, ഹെൽമറ്റില്ല, മാസ്കുമില്ല; വൈറലാകാൻ ബൈക്കിൽ ചീറിപ്പാഞ്ഞ 19 കാരനെതിരെ കേസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാൻ ശ്രമിക്കുന്ന യുവത്വമാണ് ഇന്നത്തേത്ത്. എന്ത് ചെയ്തിട്ടാണെങ്കിലും വൈറൽ ആവുക എന്ന ഒറ്റ ലക്ഷ്യമാണ് ഇന്നത്തെ യുവതലമുറയ്ക്ക്. വൈറലാകാൻ മോഡിഫിക്കേഷൻ ചെയ്ത ബൈക്കിൽ ഷർട്ടിടാതെ ബൈക്കിൽ ചീറിപ്പാഞ്ഞ യുവാവിനെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് സുഹൃത്തുക്കൾ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് ബൈക്ക് പൊക്കിയത്.രൂപമാറ്റം ചെയ്ത ബൈക്കിൽ മാസ്കും, ഹെൽമറ്റും, ഷർട്ടും ഇല്ലാതെയായിരുന്നു യുവാവിൻറെ ബൈക്കോടിക്കൽ.

വീഡിയോ വൈറലായതോടെ ബൈക്ക് ഓടിച്ച ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനെ(19) സൈബർ പൊലീസിൻറെ സഹായത്തോടെ പൊലീസ് പൊക്കി. റിച്ചലിൻറെ സുഹൃത്തിൻറേതായിരുന്നു ബൈക്ക്.ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് റിച്ചലിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഗിച്ചതിനും ലൈസൻസും ഹെൽമറ്റുമില്ലാതെ വാഹനമോടിച്ചതിനും, വാഹന ഉടമയ്ക്കെതിരെ അനുമതിയില്ലാതെ ബൈക്ക് മോഡിഫിക്കേഷൻ ചെയ്തതിനും കേസെടുത്തു. ആറ് വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. വാഹനം സംബന്ധിച്ച വിവരം മോട്ടോർ‌ വാഹനവകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Loading...