ലൈം​ഗീക പീഡനം: അമാനവസംഘം നേതാവ് രജീഷ് പോളിനെതിരെ പോക്‌സോ ചുമത്തി

Loading...

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചക്കേസിൽ അമാനവസംഘം നേതാവ് രജീഷ് പോളിനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നുവെന്ന് ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരായ ദമ്പതികളുടെ മകൾ ഫേസ്ബുക്കില്‍ വെളിപ്പടുത്തിയിരുന്നു.

കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെയും പരാതിയിലാണ് രജീഷ് പോളിനെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.രജിഷ് ഫോണില്‍ ബന്ധപ്പെട്ട് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Loading...

യുവതിക്ക് നേരിട്ട സംഭവത്തിനു സമാന രീതിയില്‍ പീഡനശ്രമം നടന്നതായി മറ്റ് ചിലരും വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിപി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് കേസ് കൈമാറുകയായിരുന്നു. വരും ദിവസങ്ങളില്‍ രജീഷ് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും.