യാത്രക്കാരിയുടെ കൂടെ കിടപ്പറ പങ്കിടണം; എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെ കേസ്

ന്യൂഡല്‍ഹി: തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന ആവശ്യവുമായി യാത്രക്കാരിയെ സമീപിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെ കേസ് ചാര്‍ജ് ചെയ്തു. യാത്രക്കാരിയോട് അപമരിയാദയായി പെരുമാറിയതിന്‌ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്‌ഥനായ വിനോദ് കുമാറിനെതിരെയാണ് പോലീസ്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതു്‌.

ബംഗളൂരുവില്‍ നിന്ന്‌ ഹോങ്കോങിലേക്ക്‌ പോകുകയായിരുന്ന യുവതി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്‌ഥനായ വിനോദ്‌ കുമാര്‍ ഇവരോട്‌ അപമരിയാദയായി പെരുമാറിയത്‌. മാര്‍ച്ച്‌ 18ന്‌ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ 37കാരിയായ യുവതിയോട്‌ കുമാര്‍ ദുരുദ്ദേശപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഭര്‍ത്താവ്‌ ജോലിക്ക്‌ പോകുമ്പോള്‍ താങ്കള്‍ മറ്റ്‌ പുരുഷന്മാരുമായി കിടപ്പറ പങ്കിടാറുണ്ടോ?. എന്നില്‍ നിന്നും താങ്കള്‍ക്ക്‌ മൂന്നാമത്‌ ഒരു കുട്ടികൂടി വേണമെന്ന്‌ തോനുന്നുണ്ടോ?. കാരണം തന്റെ ഭാര്യയ്‌ക്ക് ഇനിയൊരു കുട്ടികൂടി വേണമെന്നില്ല. താങ്കള്‍ക്ക്‌ എന്റെ കൂടെ കിടപ്പറ പങ്കിടണമെന്ന്‌ ആഗ്രഹമുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ യുവതിയോട്‌ ഉദ്യോഗസ്‌ഥന്‍ ചോദിച്ചുവെന്നാണ്‌ പരാതി.

Loading...

immigration_official_vinodഹോങ്കോങ്ങില്‍ നിന്ന്‌ മാര്‍ച്ച്‌ 23ന്‌ ഭര്‍ത്താവുമൊത്ത്‌ ഡല്‍ഹിയില്‍ തിരികെയെത്തിയ യുവതി വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‌ പരാതി നല്‍കി. എന്നാല്‍ ആരോപണ വിധേയനായ ഉദ്യേഗസ്‌ഥനെക്കൊണ്ട്‌ മാപ്പ്‌ പറയിക്കുക മാത്രമാണ്‌ അധികൃതര്‍ ചെയ്‌തത്‌. തുടര്‍ന്നാണ്‌ യുവതി പോലീസിനെ സമീപിച്ചത്‌.