മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെന്‍കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. സെന്‍കുമാറിനും സുഭാഷ് വാസുവുമുള്‍പ്പെടെ 8 പേര്‍ക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച്‌ക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.

കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെയാണ്‌ സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയത്.ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്ത്‌ക്കൊണ്ട് അന്വേഷിച്ചില്ലെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു.സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.പിന്നാലെ എസ്എൻഡിപി വിഷയത്തിൽ താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനാകുകയായിരുന്നു.

Loading...

ചോദ്യം ചോദിച്ചതിന്‍റെ പേരിൽ മാധ്യമ പ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സെൻകുമാറിന്റെ ഒപ്പമുണ്ടായിരുന്ന ആളുകൾ മാധ്യമപ്രവർത്തകനെ പിടിച്ച് തള്ളാൻ ശ്രമിക്കുകയുമായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ, എന്നെല്ലാമായിരുന്നു സെന്‍കുമാറിന്‍റെ ചോദ്യങ്ങള്‍.വേദിക്കു മുന്നിൽ എത്തിയ കടവിൽ റഷീദിനോട് ഇതേ ചോദ്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. താൻ അക്രഡിറ്റേഷൻ ഉള്ള ലേഖകനാണെന്നും മദ്യപിച്ചോ എന്നറിയാൻ പരിശോധനയ്ക്കു വിധേയനാകാൻ തയാറാണെന്നും ലേഖകൻ പറഞ്ഞു. ഗുരുതരമായ രോഗത്തിനു ലേഖകൻ ചികിത്സയിലായിരുന്നുടി പി സെൻകുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയുമാണ്‌ കൺഡോൺമെന്‍റ് പൊലീസ് കേസ് എടുത്തിട്ടുള്ളത്‌.

കലാപ്രേമി ദിനപത്രത്തിന്റെ ബ്യൂറോ ചീഫാണ് പരാതിക്കാരനായ കടവില്‍ കെ റഷീദ്. അതേസമയം, പ്രസ്ക്ലബില്‍ ഉണ്ടായ സംഭവത്തില്‍ ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഗുണ്ടകളുമായാണ് ടി പി സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ഇവരാണ് റഷീദിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയതെന്നും യൂണിയന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.മറ്റു മാധ്യമ പ്രവർത്തകർ ഇടപ്പെട്ടതോടെ സെൻകുമാറിനൊപ്പമെത്തിയവർ പിൻമാറുകയായിരുന്നു. ഈ സംഭവത്തിനെതിരെ സോഷ്യൽമീഡിയയിലടക്കം വലിയ ജനരോഷം ഉയർന്നിരുന്നു.

അതേസമയം സെന്‍കുമാറിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ക്ക് ഇപ്പോഴും പൊലീസാണെന്ന് വിചാരമുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. പത്രസമ്മേളനത്തിലെ പെരുമാറ്റം അങ്ങനെയാണെന്നും സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തിരുന്നു.എസ്എൻഡിപി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന് സെൻകുമാർ ആരോപിച്ചിരുന്നു.എസ്എൻ കോളജുകൾ വഴി എസ്എൻഡിപിക്ക് 1600 കോടി ലഭിച്ചു. ഈ പണം എവിടെയാണന്ന് അറിയില്ല. എൻഎൻഡിപിയിൽ കുടുംബാധിപത്യമാണെന്നും സെൻകുമാർ പറഞ്ഞിരുന്നു.