കൊല്ലത്ത് പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്തു; കൊച്ചിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലം/കൊച്ചി: പീഡനപരമ്പരകള്‍ തുടരുന്നു. കേരളത്തില്‍ രണ്ടിടങ്ങളിലായി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കൊല്ലത്ത് പതിനാറുകാരിയെ കൂട്ട മാനംഗത്തിനിരയാക്കിയതായും കൊച്ചിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായുള്ള പരാതിയെ സംബന്ധിച്ചുമുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

കൊല്ലത്ത് സംഭവിച്ചത്

Loading...

തെന്മലക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. പ്രതികളായ അഞ്ചുപേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കുളത്തൂര്‍പ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

നാട്ടില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ തെന്മല ഭാഗത്തു നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കൊച്ചിയില്‍ സംഭവിച്ചത്

കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും വേറൊരു സ്ഥലത്തും വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.