ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പെണ്‍കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി

കണ്ണൂര്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. കുട്ടിയുടെ പിതാവാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം ഉന്നിയിക്കുവാന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. ഇയാള്‍ മകളെ ലൈംഗികമായി പീഡിച്ച പോക്‌സോ കേസിലെ പ്രതിയാണ്.

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസ് എടുത്തിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു കേസ് എടുത്തിരുന്നത്. ഇയാളുടെ ഭാര്യ തന്നെയാണ് പരാതി നല്‍കിയത്. അതേസമയം കുട്ടി മാധ്യമങ്ങല്‍ക്ക് മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനോട് പറയുവാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല.

Loading...

പെണ്‍കുട്ടിക്ക് മുറമെ 11 പേരെ മയക്ക് മരുന്ന് നല്‍കി ആണ്‍കുട്ടി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു. പരാതിയുമായി മറ്റാരും വരാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി പറയുന്നത് വ്യാജമാണെന്നാണ് സ്‌കൂള്‍ അധികൃതരും പറയുന്നത്.

ആണ്‍കുട്ടു കഞ്ചാവ് വലിക്കാറുണ്ടെന്ന് പോലീസിന് മൊഴി നല്‍കി. എന്നാല്‍ കഞ്ചാവ് തരുന്ന വ്യക്തിയുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും കുട്ടിപറയുന്നു. ആണ്‍കുട്ടിക്ക് കഞ്ചാവ് നല്‍കിയവരെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്.

പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് നല്‍കിയതെന്ന് ആണ്‍കുട്ടി മൊഴി നല്‍കി. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയതും ചിത്രങ്ങള്‍ എടുക്കുന്നതും നിയമവിരുദ്ധമാണ്. ഇത് ചെയ്തത് കുട്ടിയുടെ പിതാവാണ്. ദുരൂഹതകള്‍ നീക്കുവാന്‍ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.